കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പാലക്കാട്ട് ബിജെപി ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍
ആലത്തൂര്‍: സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിജെപി ഐടി സെല്‍ കോ-ഓര്‍ഡിനേറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി ആലത്തൂര്‍ മണ്ഡലം ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന് മുരളിയെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പൊലീസ് നടത്തിയ ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി പാലക്കാട് എസ്പിയുടെ നിര്‍ദേശാനുസരണമായിരുന്നു റെയ്ഡ്. ആലത്തൂര്‍ സിഐ ബോബിന് മാത്യൂവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അശ്വിന് മുരളിയാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ […]

ആലത്തൂര്‍: സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിജെപി ഐടി സെല്‍ കോ-ഓര്‍ഡിനേറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി ആലത്തൂര്‍ മണ്ഡലം ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന് മുരളിയെയാണ് അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പൊലീസ് നടത്തിയ ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി പാലക്കാട് എസ്പിയുടെ നിര്‍ദേശാനുസരണമായിരുന്നു റെയ്ഡ്.
ആലത്തൂര്‍ സിഐ ബോബിന് മാത്യൂവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അശ്വിന് മുരളിയാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെ
ടുത്തു.
ഐടി ആക്ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാന്‍ഡ് ചെയ്തു. ഗ്രേഡ് എസ്ഐ റഹിമാന്‍, എഎസ്ഐ ബാബുപോള്‍, സിപിഒ സുജിഷ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന് അനൂപ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
- TAGS:
- BJP