‘പഞ്ചാബി ഹിന്ദുക്കളെ സിഖുകാര്‍ക്കെതിരെ തിരിക്കുന്നു,’ ‘രാജ്യത്തിന്റെ ഐക്യം കഷ്ണങ്ങളാക്കി ‘; ബിജെപിയാണ് യഥാര്‍ത്ഥ തുക്കടെ തുക്കടെ ഗ്യാങെന്ന് അകാലി ദള്‍
രാജ്യത്ത് കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തമായി മുന്നേറവെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അകാലി ദള്‍. ഇന്ത്യയിലെ യഥാര്‍ത്ഥ തുക്കടെ തുക്കടെ ഗ്യാങ് ബിജെപിയാണെന്ന് അകാലിദള്‍ പാര്‍ട്ടി പ്രസിഡന്റ് സുഖ്ബിര്‍ സിംഗ് ബാദല്‍ പറഞ്ഞു. ഹിന്ദുമതക്കാരെ മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ച് രാജ്യത്തിന്റെ ഐക്യത്തെ താറുമാറാക്കിയതിനു ശേഷം ഇപ്പോള്‍ സിഖുമതസ്ഥരെയും ഹിന്ദു മതസ്ഥരെയും തമ്മില്‍ തല്ലിക്കുകയാണ് ബിജെപി എന്ന് ഇദ്ദേഹം ആരോപിച്ചു. ‘ ബിജെപിയാണ് രാജ്യത്തെ യഥാര്‍ത്ഥ തുക്കഡെ തുക്കഡെ ഗ്യാങ്. രാജ്യത്തിന്റെ ഐക്യം കഷ്ണങ്ങളാക്കി മാറ്റി. ലജ്ജയില്ലാതെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ക്കെതിരെ […]

രാജ്യത്ത് കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തമായി മുന്നേറവെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അകാലി ദള്‍. ഇന്ത്യയിലെ യഥാര്‍ത്ഥ തുക്കടെ തുക്കടെ ഗ്യാങ് ബിജെപിയാണെന്ന് അകാലിദള്‍ പാര്‍ട്ടി പ്രസിഡന്റ് സുഖ്ബിര്‍ സിംഗ് ബാദല്‍ പറഞ്ഞു. ഹിന്ദുമതക്കാരെ മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ച് രാജ്യത്തിന്റെ ഐക്യത്തെ താറുമാറാക്കിയതിനു ശേഷം ഇപ്പോള്‍ സിഖുമതസ്ഥരെയും ഹിന്ദു മതസ്ഥരെയും തമ്മില്‍ തല്ലിക്കുകയാണ് ബിജെപി എന്ന് ഇദ്ദേഹം ആരോപിച്ചു.
‘ ബിജെപിയാണ് രാജ്യത്തെ യഥാര്‍ത്ഥ തുക്കഡെ തുക്കഡെ ഗ്യാങ്. രാജ്യത്തിന്റെ ഐക്യം കഷ്ണങ്ങളാക്കി മാറ്റി. ലജ്ജയില്ലാതെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ചു. ഇപ്പോള്‍ പഞ്ചാബി ഹിന്ദുക്കളെ അവരുടെ സിഖ് സഹോദരന്മാര്ക്കെതിരെ, പ്രത്യേകിച്ച് കര്‍ഷകര്‍ക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു. ദേശസ്നേഹമുള്ള പഞ്ചാബില്‍ വര്‍ഗീയ തീ കത്തിക്കുന്നു,’ സുഖ്ബിര്‍ സിംഗ് ബാദല്‍ ട്വീറ്റ് ചെയ്തു.
പഞ്ചാബ് കര്‍ഷകര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ബിജെപി അനുകൂല അക്കൗണ്ടുകളില്‍ നിന്നും വിദ്വേഷ പ്രചാരണം നടക്കവെയാണ് അകാലി ദള്‍ പാര്‍ട്ടി പ്രസിഡന്റിന്റെ പ്രതികരണം. എന്‍ഡിഎ സഖ്യത്തിലായിരുന്ന അകാലിദള്‍ കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്ഷി ബില്‍ അവതരിപ്പിച്ചതിനു ശേഷമാണ് എന്‍ഡിഎ മുന്നണിയില്‍ നിന്നും വിട്ടത്.