തന്നെ തോല്പിക്കാന് ബിജെപി യുഡിഎഫിന് വോട്ടുമറിച്ചെന്ന് ബി ഗോപാലകൃഷ്ണന്, തോല്‍വിക്കുള്ള മുന്‍കൂര്‍ ജാമ്യമല്ലേയെന്ന് എതിര്‍ചേരി; വോട്ടണ്ണലിന് മുമ്പ് ബിജെപി പാളയത്തില്‍ പട
തൃശൂര്‍: വോട്ടെണ്ണല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ ബിജെപിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നെന്ന് സൂചന. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ പാര്‍ട്ടി യുഡിഎഫിന് വോട്ടുമറിച്ചെന്ന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തീ പകര്‍ന്നിരിക്കുന്നത്. ബി ഗോപാലകൃഷ്ണന് മത്സരിച്ച കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് വോട്ട് മറിച്ചെന്ന ആരോപണമുള്ളത്. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന് തന്നെയാണ് തന്നെ തോല്പിക്കാന് പാര്‍ട്ടി വോട്ടുമറിച്ചെന്ന ആരോപണമുന്നയിച്ചത്. സമീപകാലത്ത് സിപിഐഎമ്മില്‍നിന്നും തിരിച്ചെത്തിയ സംസ്ഥാന നേതാവുന്റെ നേതൃത്വത്തില്‍ തന്നെ തോല്പിക്കാനുള്ള നീക്കങ്ങള്‍ നടന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. […]

തൃശൂര്‍: വോട്ടെണ്ണല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ ബിജെപിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നെന്ന് സൂചന. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ പാര്‍ട്ടി യുഡിഎഫിന് വോട്ടുമറിച്ചെന്ന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തീ പകര്‍ന്നിരിക്കുന്നത്. ബി ഗോപാലകൃഷ്ണന് മത്സരിച്ച കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് വോട്ട് മറിച്ചെന്ന ആരോപണമുള്ളത്.
കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന് തന്നെയാണ് തന്നെ തോല്പിക്കാന് പാര്‍ട്ടി വോട്ടുമറിച്ചെന്ന ആരോപണമുന്നയിച്ചത്. സമീപകാലത്ത് സിപിഐഎമ്മില്‍നിന്നും തിരിച്ചെത്തിയ സംസ്ഥാന നേതാവുന്റെ നേതൃത്വത്തില്‍ തന്നെ തോല്പിക്കാനുള്ള നീക്കങ്ങള്‍ നടന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 283 വോട്ടുകള്‍ ബിജെപി യുഡിഎഫിന് മറിച്ചു നല്‍കിയെന്നാണ് ആരോപണം.
കുട്ടന്‍കുളങ്ങര ബിജെപിയുടെ സിറ്റിങ് സീറ്റാണ്. 2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന് കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.
സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് വോട്ടു മറിച്ചെന്ന ആരോപണം ഗോപാലകൃഷ്ണന് ഉന്നയിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഉന്നംവെച്ചായിരുന്നു ബി ഗോപാലകൃഷ്ണന് ചര്‍ച്ചയില്‍ ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍, ഇത് പാര്‍ട്ടിയിലെ എതിര്‍ചേരിയിലുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തവരുടെ വോട്ട് കുറയും എന്ന സംശയത്തിലാണ് വോട്ട് മറിച്ചെന്ന ആരോപണവുമായി ഗോപാലകൃഷ്ണന് എത്തിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. ഗോപാലകൃഷ്ണന്റെ തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഇവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ഞൂറോളം വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഴുന്നൂറ് വോട്ടുംകളും ബിജെപി നേടിയിരുന്നു. അങ്ങനെയാണെങ്കില്‍ ഇടതുപക്ഷം വോട്ട് മറിച്ചാലും എന്തിനാണ് ഭയപ്പെടുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.