Top

ബിജെപിയിലെ ഉള്‍പ്പോര് പരസ്യ പ്രതിഷേധങ്ങളിലേക്ക്; സുരേന്ദ്രനോട് ഇടഞ്ഞ് യോഗം ബഹിഷ്‌കരിച്ച് ഒ രാജഗോപാല്‍ അടക്കമുള്ള 25 നേതാക്കള്‍

ബിജെപിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് ഭാരവാഹിയോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുള്‍പ്പെടെ 25 ഓളം പേരാണ് യോഗം ബഹിഷ്‌കരിച്ചത്.. പികെ കൃഷ്ണദാസ് വിഭാഗവും ശോഭാ സുരേന്ദ്രന്‍ വിഭാഗവും യോഗത്തില്‍ പങ്കെടുത്തില്ല. കെ സുരേന്ദ്രന്‍ അധ്യക്ഷനായ ചുമതലയേറ്റ ശേഷം ഭാരവാഹിയോഗമോ കോര്‍ക്കമ്മറ്റിയോ ചേരാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.. പാര്‍ട്ടി സംസ്ഥാന പുനസംഘടനയെ തുടര്‍ന്ന് ബിജെപിയില്‍ ഉടലെടുത്ത ഉള്‍പോരാണ് രൂക്ഷമാവുന്നത്. സംസ്ഥാന ഭാരവാഹി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പ്രമുഖ നേതാക്കള്‍ പ്രതിഷേധം തുടരുകയാണ്. തദ്ദേശ […]

13 Nov 2020 1:43 AM GMT

ബിജെപിയിലെ ഉള്‍പ്പോര് പരസ്യ പ്രതിഷേധങ്ങളിലേക്ക്; സുരേന്ദ്രനോട് ഇടഞ്ഞ് യോഗം ബഹിഷ്‌കരിച്ച് ഒ രാജഗോപാല്‍ അടക്കമുള്ള 25 നേതാക്കള്‍
X

ബിജെപിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് ഭാരവാഹിയോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുള്‍പ്പെടെ 25 ഓളം പേരാണ് യോഗം ബഹിഷ്‌കരിച്ചത്.. പികെ കൃഷ്ണദാസ് വിഭാഗവും ശോഭാ സുരേന്ദ്രന്‍ വിഭാഗവും യോഗത്തില്‍ പങ്കെടുത്തില്ല. കെ സുരേന്ദ്രന്‍ അധ്യക്ഷനായ ചുമതലയേറ്റ ശേഷം ഭാരവാഹിയോഗമോ കോര്‍ക്കമ്മറ്റിയോ ചേരാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്..

പാര്‍ട്ടി സംസ്ഥാന പുനസംഘടനയെ തുടര്‍ന്ന് ബിജെപിയില്‍ ഉടലെടുത്ത ഉള്‍പോരാണ് രൂക്ഷമാവുന്നത്. സംസ്ഥാന ഭാരവാഹി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് പ്രമുഖ നേതാക്കള്‍ പ്രതിഷേധം തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ പക്ഷെ കെ സുരേന്ദ്രന്‍ വിരുദ്ധ വിഭാഗങ്ങള്‍ പങ്കെടുത്തില്ല.ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍, സികെ പത്മനാഭന്‍, എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 25 ഓളം നേതാക്കളാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. 60 പേര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ ഉണ്ടായിരുന്നത് 35 പേര്‍ മാത്രമാണ്.

സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഭാരവാഹിയോഗമോ കോര്‍കമ്മറ്റിയോ ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പുനസംഘടനയില്‍ തഴഞ്ഞതോടെ സുരേന്ദ്രനെ എതിര്‍ക്കുന്നവര്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശോഭാ സുരേന്ദ്രന്‍, പിഎം വേലായുധന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനോടകം പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ സുരേന്ദ്രന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെല്‍ ഉണ്ടാകുന്നില്ല. ശോഭാ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. കഴിഞ്ഞ ദിവസം സുരേന്ദ്രനുമായി കേന്ദ്രനേതൃത്വ ചര്‍ച്ച നടത്തിയിരുന്നു. ശോഭാ സുരേന്ദ്രന്‍ വരുന്നതെരഞ്ഞെടുപ്പികളുല്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുമെന്നായിരുന്നു ദില്ലി യാത്രയ്ക്ക് ശേഷമുള്ള സുരേന്ദ്രന്റെ പ്രതികരണം.

മതിയായ പരിഗണന ലഭിക്കാതെ അനുനയമില്ലെന്ന ഉറച്ച നിലപാടിലാണ് ശോഭ. വിഷയത്തില്‍ ഇടപെട്ട ആര്‍എസ്എസ് നേതൃത്വും സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച് മുന്നോട്ട് പോകണമെന്ന നിര്‍ദേശമാണ് ആര്‍എസ്എസ് നേതൃത്വം നല്‍കിയത്..അതേസമയം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതിനോട് നേതൃത്വത്തിന് യോജിപ്പുമില്ല.. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കേന്ദനേതൃത്വം.

Next Story