‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല’ ; അസം തന്ത്രം യുപിയിലും പയറ്റാന്‍ ബിജെപി
യു പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ബി ജെ പി നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടും. യുപിയില്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്ന് യു പി ബി ജെ പിയിലെ പ്രമുഖ ഒ ബി സി നേതാവ് സ്വാമി പ്രസാദ് മൗര്യ. നേരത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഇത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. അസം തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ തന്ത്രം തന്നെയാണ് ബി ജെ പി യു പിയിലും കൈക്കൊള്ളുകയെന്നാണ് ബി ജെ പി കേന്ദ്രങ്ങളില്‍ […]
22 Jun 2021 12:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യു പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ബി ജെ പി നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടും. യുപിയില്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്ന് യു പി ബി ജെ പിയിലെ പ്രമുഖ ഒ ബി സി നേതാവ് സ്വാമി പ്രസാദ് മൗര്യ. നേരത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഇത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. അസം തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ തന്ത്രം തന്നെയാണ് ബി ജെ പി യു പിയിലും കൈക്കൊള്ളുകയെന്നാണ് ബി ജെ പി കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്. അസമില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് ഹിമന്ദ് ബിശ്വ ശര്‍മ്മയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
2022ലെ തെരഞ്ഞെടുപ്പ് വിജയിക്കുകയാണ് ബി ജെ പിയുടെ ആദ്യ ലക്ഷ്യം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നുമാണ് സംസ്ഥാന മന്ത്രികൂടിയായ മൗനി പ്രസാദ് മൗര്യ പ്രസ്താവിച്ചത്. ഇപ്പോള്‍ പ്രസ്താവനയിറക്കിയ ഇരു നേതാക്കളും ഒ ബി സി വിഭാഗത്തില്‍പ്പെട്ട മൗര്യ സമുദായംഗങ്ങളാണ്. അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക സംസ്ഥാനത്ത് നിന്നല്ല കേന്ദ്ര നേതൃത്വമായിരിക്കുമെന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നേരത്തെ പ്രസ്താവിച്ചത്.
അതിനിടെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷും യു പിയുടെ ചുമതലയുള്ള രാധ മോഹന്‍ സിംങും തിങ്കാളാഴ്ച്ച മുതല്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. യു പി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ സംബന്ധിച്ച് ബി ജെ പി കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
യാദവരല്ലാത്ത ഒ ബി സി വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ ബി ജെ പി നടത്തുന്നത്. ഇതിന് മുന്നോടിയായി അപ്നാദള്‍(എസ്) നേതാവ് അനുപ്രിയ പട്ടേല്‍, പാര്‍ട്ടി അധ്യക്ഷന്‍ സജ്ജയ് നിഷാദ് എന്നിവരുമായി നേരത്തെ ബി ജെ പി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൃഷ്ണ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്നാദള്‍ വിഭഗവുമായും ബി ജെ പി ചര്‍ച്ചകള്‍ തുടരുകയാണ്. ഇരുവിഭഗത്തേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ട്.