യോഗി ആദിത്യനാഥ് പ്രചരണം നയിച്ച എല്ലായിടങ്ങളിലും ബിജെപി പരാജയപ്പെട്ടു; അമിത് ഷാ റോഡ് ഷോ നടത്തിയ ഇടത്തും
ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നടത്തിയ മേഖലയില്‍ ബിജെപി അമ്പേ പരാജയപ്പെട്ടു. നവംബര്‍ 28ന് യോഗി ആദിത്യനാഥ് ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയത് കുക്കത്ത്പള്ളി മേഖലയിലാണ്. ഈ മേഖലയിലെ ആറ് സീറ്റുകളും ടിആര്‍എസ് തൂത്തുവാരി. ഇവിടെയാണ് ബിജെപിക്ക് അധികാരം ലഭിച്ചാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറാക്കുമെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുന്‍ അദ്ധ്യക്ഷനുമായ […]

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നടത്തിയ മേഖലയില്‍ ബിജെപി അമ്പേ പരാജയപ്പെട്ടു.
നവംബര്‍ 28ന് യോഗി ആദിത്യനാഥ് ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയത് കുക്കത്ത്പള്ളി മേഖലയിലാണ്. ഈ മേഖലയിലെ ആറ് സീറ്റുകളും ടിആര്‍എസ് തൂത്തുവാരി. ഇവിടെയാണ് ബിജെപിക്ക് അധികാരം ലഭിച്ചാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറാക്കുമെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുന്‍ അദ്ധ്യക്ഷനുമായ അമിത്ഷാ റോഡ് ഷോ നടത്തിയ സിത്ഫാല്മണ്ടി ഡിവിഷനിലും ബിജെപി പരാജയപ്പെട്ടു. 48 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 4 സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്.
ടിആര്‍എസ് 55 സീറ്റുകളിലാണ് വിജയിച്ചത്. എഐഎംഐഎം 44 സീറ്റുകളും സ്വന്തമാക്കി. എഐഎംഐഎം പിന്തുണയോടെ ടിആര്‍എസ് കോര്പ്പറേഷന് ഭരിച്ചേക്കും.