‘ആ വിപ്പ് എന്തിന്?’; ഫെബ്രുവരി 8 മുതല്‍ 12 വരെ രാജ്യസഭയില്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്ന് എംപിമാരോട് ബിജെപി
ന്യൂദല്‍ഹി: ഈ മാസം എട്ട് മുതല്‍ 12 വരെയുള്ള തിയ്യതികളില്‍ രാജ്യസഭയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് തങ്ങളുടെ എംപിമാരോട് ആവശ്യപ്പെട്ട് ബിജെപി. മൂന്നുവരിയുള്ള വിപ്പ് അംഗങ്ങള്‍ക്ക് ബിജെപി നല്കി. ‘വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചയും നിയമനിര്‍മ്മാണവും നടക്കാനുണ്ട്’ എന്നാണ് വിപ്പിലുള്ളത്. കര്‍ഷക പ്രക്ഷോഭം ശക്തമായി വരുന്നതിനിടെ വിപ്പ് നല്‍കിയത് വലിയ ചര്‍ച്ചകളാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് 15 മണിക്കൂര്‍ പാര്ലമെന്ററില് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദിവസം അഞ്ച് മണിക്കൂറാണ് രാജ്യസഭ […]

ന്യൂദല്‍ഹി: ഈ മാസം എട്ട് മുതല്‍ 12 വരെയുള്ള തിയ്യതികളില്‍ രാജ്യസഭയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് തങ്ങളുടെ എംപിമാരോട് ആവശ്യപ്പെട്ട് ബിജെപി. മൂന്നുവരിയുള്ള വിപ്പ് അംഗങ്ങള്‍ക്ക് ബിജെപി നല്കി.
‘വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചയും നിയമനിര്‍മ്മാണവും നടക്കാനുണ്ട്’ എന്നാണ് വിപ്പിലുള്ളത്. കര്‍ഷക പ്രക്ഷോഭം ശക്തമായി വരുന്നതിനിടെ വിപ്പ് നല്‍കിയത് വലിയ ചര്‍ച്ചകളാണ് സൃഷ്ടിച്ചിട്ടുള്ളത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് 15 മണിക്കൂര്‍ പാര്ലമെന്ററില് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദിവസം അഞ്ച് മണിക്കൂറാണ് രാജ്യസഭ ചേരുന്നത്.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. പ്രസംഗം ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
- TAGS:
- BJP
- Farm Bills