‘സുരേന്ദ്രന് ഒളിച്ചോടുന്നു’; ഇടപെടണമെന്നാവശ്യപ്പെട്ട് 24 ബിജെപി നേതാക്കളുടെ കത്ത് കേന്ദ്ര നേതൃത്വത്തിന്
ഡിസംബര്‍ ഒന്നിന് ചേരേണ്ടിയിരുന്ന കോര്‍കമ്മിറ്റി യോഗം മാറ്റിവച്ചതിനേത്തുടര്ന്ന് സംസ്ഥാന ബിജെപിയില്‍ രൂക്ഷമായ പ്രതിഷേധം കേന്ദ്ര നേതൃത്വത്തിന്റെ അടുക്കലേക്ക്. കേന്ദ്രനേതൃത്വം ഇടപെട്ട് അടിയന്തരമായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് 24 നേതാക്കള്‍ കത്ത് നല്കി. കോര്‍കമ്മറ്റി മാറ്റിവച്ച് കെ സുരേന്ദ്രന് ഒളിച്ചോടുകയാണെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കാണ് സംസ്ഥാനനേതൃത്വം കാരണമായി ചൂണ്ടിക്കാട്ടുന്നത് ഉള്‍പ്പാര്‍ട്ടിപോര് രൂക്ഷമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ മാസം ഒന്നിന് തൃശൂരില്‍ ചേരാനിരുന്ന കോര്‍കമ്മറ്റി യോഗം ഉപേക്ഷിച്ചത്. പ്രശ്നപരിഹാരത്തിനായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട കോര്‍കമ്മറ്റി വിളിച്ചുചേര്‍ക്കാന്‍ കഴിഞ്ഞ […]

ഡിസംബര്‍ ഒന്നിന് ചേരേണ്ടിയിരുന്ന കോര്‍കമ്മിറ്റി യോഗം മാറ്റിവച്ചതിനേത്തുടര്ന്ന് സംസ്ഥാന ബിജെപിയില്‍ രൂക്ഷമായ പ്രതിഷേധം കേന്ദ്ര നേതൃത്വത്തിന്റെ അടുക്കലേക്ക്. കേന്ദ്രനേതൃത്വം ഇടപെട്ട് അടിയന്തരമായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് 24 നേതാക്കള്‍ കത്ത് നല്കി. കോര്‍കമ്മറ്റി മാറ്റിവച്ച് കെ സുരേന്ദ്രന് ഒളിച്ചോടുകയാണെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കാണ് സംസ്ഥാനനേതൃത്വം കാരണമായി ചൂണ്ടിക്കാട്ടുന്നത്
ഉള്‍പ്പാര്‍ട്ടിപോര് രൂക്ഷമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ മാസം ഒന്നിന് തൃശൂരില്‍ ചേരാനിരുന്ന കോര്‍കമ്മറ്റി യോഗം ഉപേക്ഷിച്ചത്. പ്രശ്നപരിഹാരത്തിനായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട കോര്‍കമ്മറ്റി വിളിച്ചുചേര്‍ക്കാന്‍ കഴിഞ്ഞ സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചിരുന്നു. കേരളത്തില്‍ തന്നെ പ്രശ്നപരിഹാരം കാണണമെന്ന കേന്ദ്രനിര്‍ദേശം കൂടി കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍ മതിയായ കാരണമില്ലാതെ നേതൃത്വം കോര്‍കമ്മറ്റി ഉപേക്ഷിച്ചത് എതിര്‍വിഭാഗത്തെ രോഷാകുലരാക്കി. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം മുതിര്‍ന്ന നേതാക്കളെ നിരന്തരം അവഗണിക്കുകയാണെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ കോര്‍കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചെങ്കിലും അത് പരിഗണിക്കാനോ പരിഹരിക്കാനോ സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ മറുപടി പറയാനാകാതെ കുഴങ്ങുമെന്ന് കണ്ടാണ് കോര്‍കമ്മറ്റി ഉപേക്ഷിച്ച് ഒളിച്ചോടുന്നതെന്നാണ് വിമര്‍ശനം. സംസ്ഥാന ഭാരവാഹി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിട്ട് യോഗം മാറ്റിവച്ച് തങ്ങളെ പരിഹസിക്കുന്ന നിലപാടാണ് സുരേന്ദ്രന് സ്വീകരിക്കുന്നതെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു.. ഇതിനെ തുടര്‍ന്നാണ് കേന്ദ്രനേതൃത്വം ഇടപെട്ട് കോര്‍കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 24 നേതാക്കള്‍ ഒപ്പിട്ട കത്ത് വ്യാഴാഴ്ച നല്‍കിയത്. പ്രശ്ന പരിഹാരം നീട്ടിക്കൊണ്ടുപോയി സുരേന്ദ്രവിഭാഗം പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിക്കുന്നില്ല. ഇതിലൂടെ മികച്ച വിജയം നേടാനുള്ള സുവര്‍ണാവസരം പാര്‍ട്ടി നഷ്ടപ്പെടുത്തുകയാണെന്നും കത്തിലുണ്ട്.
അടുത്തിടെ ദില്ലിയില്‍ പോയി തിരിച്ചെത്തിയ സുരേന്ദ്രന് തദ്ദേശനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നില്‍ നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുള്ള നടപടികള്‍ അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പ്രശ്നപരിഹാരത്തിന് സുരേന്ദ്രന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം നിലപാടുകളെന്നാണ് എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നത്. കോര്‍കമ്മിറ്റിയിലെ ഏക വനിതാ അംഗമായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതിന്റെ കാരണമെന്തെന്ന് മറുപടി നല്കാന് അദ്ധ്യക്ഷന്‍ സുരേന്ദ്രനോ വി മുരളീധരനോ സാധിക്കില്ലെന്നും ഇതിന്റെ ജാള്യതമറയ്ക്കാനാണ് യോഗം മാറ്റിവച്ചതെന്നും എതിര് വിഭാഗം കുറ്റപ്പെടുത്തുന്നു.
ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന അമിത് ഷായുടെ നിര്‍ദേശത്തിന് അനുസരിച്ച് നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ സുരേന്ദ്രന് കഴിയുന്നില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും വെട്ടിനിരത്തല്‍ ഉണ്ടാകരുതെന്നുമുള്ള നിസാരമായ ആവശ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ശോഭാ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അത് മുരളീധര വിഭാഗം അംഗീക്കാത്തതാണ് പ്രശ്നം സങ്കീര്‍ണമായി നീട്ടുന്നതെന്നാണ് എതിര് വിഭാഗത്തിന്റെ വിമര്‍ശനം. ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ദേശീയ നേതാക്കള്‍ എത്തിയെങ്കിലും കേരളത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല. അടുത്തിടെ തമിഴ്നാട്ടിലെത്തിയ അമിത് ഷായോട് കേരളത്തിലെ പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടെങ്കിലും മുഖംതിരിച്ചു. സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസം കേന്ദ്രനേതൃത്വത്തിന് നഷ്ടപ്പെട്ടതിന്റെ തെളിവാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ ഒരു നേതൃമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും വി മുരളീധര വിരുദ്ധ വിഭാഗത്തിനുണ്ട്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 8000 സീറ്റില്‍ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 194 പഞ്ചായകളും 24 മുനിസിപ്പാലിറ്റികളും നേടുമെന്നും കേന്ദ്രത്തിന് നല്കിയ കണക്കില്‍ പറയുന്നു. എന്നാല്‍ ഇതില്‍ ദേശീയ നേതൃത്വത്തിന് വലിയ വിശ്വാസമര്‍പ്പിച്ചിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടുമെന്ന അവകാശവാദം പോലെയാണ് ഈ അവകാശവാദത്തേയും കാണുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കെയാണ് നേതാക്കള്‍ക്ക് യോഗം ചേരാന്‍ പോലും കഴിയാത്തവിധം ഭിന്നത രൂക്ഷമായിരിക്കുന്നത്.