ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വാരിയത് കോടികള്‍; കോര്‍പറേറ്റുകളുടെ 876 കോടിയില്‍ 698 കോടിയും ബിജെപിക്ക്; റിപ്പോര്‍ട്ട്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോര്‍പറേറ്റുകളും വ്യവസായ ഗ്രൂപ്പുകളും രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്തത് 876 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ വലിയ ശതമാനം തുകയും ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസാണ് രണ്ടാമതുള്ളത്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങളുള്ളത്. കോര്‍പറേറ്റുകളും വ്യവസായ ഗ്രൂപ്പുകളും സംഭാവന ചെയ്ത 876 കോടിയില്‍ 698 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസിന് 122.5 കോടിയും ലഭിച്ചു. ഓരോ സാമ്പത്തിക വര്‍ഷവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 20,000 രൂപയിലധികം […]

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോര്‍പറേറ്റുകളും വ്യവസായ ഗ്രൂപ്പുകളും രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്തത് 876 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ വലിയ ശതമാനം തുകയും ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസാണ് രണ്ടാമതുള്ളത്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങളുള്ളത്.
കോര്‍പറേറ്റുകളും വ്യവസായ ഗ്രൂപ്പുകളും സംഭാവന ചെയ്ത 876 കോടിയില്‍ 698 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസിന് 122.5 കോടിയും ലഭിച്ചു. ഓരോ സാമ്പത്തിക വര്‍ഷവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 20,000 രൂപയിലധികം ലഭിക്കുന്ന സംഭാവനയെക്കുറിച്ചും സംഭാവന നല്കിയവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഓരോ സാമ്പത്തിക വര്‍ഷവും നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആകെ ലഭിച്ച സംഭാവനയുടെ 92 ശതമാനവും കോര്‍പറേറ്റുകളോ വ്യവസായ ഗ്രൂപ്പുകളോ നല്‍കിയതാണെന്നാണ് എഡിആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
‘അഞ്ച് ദേശീയ പാര്‍ട്ടികളില്‍ ബിജെപിക്കാണ് ഏറ്റവുമധികം സംഭാവന ലഭിച്ചിരിക്കുന്നത്. 1,573 കോര്പറേറ്റുകളില്നിന്നുമായി 698.082 കോടി രൂപ ബിജെപിക്ക് ലഭിച്ചു. കോണ്‍ഗ്രസിന് 122 കോര്‍പറേറ്റുകളില്‍നിന്നായി 122.5 കോടി രൂപസംഭാവന ലഭിച്ചു. എന്‍സിപിക്ക് 17 കോര്‍പറേറ്റുകളില്‍ നിന്നായി 11.345 കോടി രൂപയാണ് ലഭിച്ചത്’, റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂദില്ലി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റുകളോ വ്യവസായ ഗ്രൂപ്പുകളോ അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്കായി സംഭാവന ചെയ്തത് 876.10 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 20.54 കോടി പേര് വെളിപ്പെടുത്താത്ത സ്രോതസുകളില്നിന്നുള്ളതാണ്. വെബ്സൈറ്റില്‍ പേരോ വിവരങ്ങളോ ഉള്‍പ്പെടുത്താത്ത കമ്പനികളില്‍നിന്നാണ് ഈ തുക ലഭിച്ചത്. ഇത്തരത്തില്‍ 31.42 കോടി രൂപ സംഭാവന നല്കിയ 319 കമ്പനികളുടെ വിവരങ്ങള്‍ ലഭ്യമല്ല.
‘13.57 കോടി സംഭാവന ചെയ്ത കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ പാന്‍ വിവരങ്ങള്‍ മറച്ചുവെച്ച് സംഭാവന ചെയ്ത 13.33 കോടി രൂപ ലഭിച്ചത് ബിജെപിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, ഇത്തരം സംഭാവനയുടെ 99.75 ശതമാനം.
20,000 രൂപയ്ക്ക് മുകളില്‍ നല്കുന്ന ഓരോ സംഭാവനയ്ക്കും പാന്‍കാര്‍ഡ് നമ്പര്‍വേണമെന്ന് നിയമമുണ്ടെന്ന് എഡിആര്‍ പറയുന്നു.
ഇത്തരത്തില്‍ സംഭാവന നടത്തിയ ഗ്രൂപ്പുകളെലല്ാം അവരുടെ പാന്‍ കാര്‍ഡ് അടക്കമുള്ള മറ്റ് വിവരങ്ങള്‍ വെബ്സൈറ്റില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.