Top

സുരേന്ദ്രനില്ലാതെ ബിജെപി ഭാരവാഹി യോഗം; പ്രതിഷേധം; ജനറല്‍ സെക്രട്ടറിമാര്‍ വിട്ടുനിന്നു

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇല്ലാതെ ബിജപി ഭാരവാഹി യോഗം വിളിച്ചതില്‍ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം. ഗൂഗിള്‍ മീറ്റ് വഴിയാണ് ഭാരവാഹിയോഗം വിളിച്ചത്. എന്നാല്‍ എവിടെ നിന്ന് വേണമെങ്കിലും കെ സുരേന്ദ്രന് യോഗത്തില്‍ പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തില്‍ യോഗം ചേര്‍ന്നതാണ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. അതൃപ്തരായ രണ്ട് ജനറല്‍സെക്രട്ടറിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു. ഇന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; അവശ്യ മേഖല ഒഴികെ അടഞ്ഞു കിടക്കും, പരിശോധന കര്‍ശനം ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് സംഘടനാ സെക്രട്ടറിയാണ് ഭാരവാഹി […]

12 Jun 2021 9:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുരേന്ദ്രനില്ലാതെ ബിജെപി ഭാരവാഹി യോഗം; പ്രതിഷേധം; ജനറല്‍ സെക്രട്ടറിമാര്‍ വിട്ടുനിന്നു
X

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇല്ലാതെ ബിജപി ഭാരവാഹി യോഗം വിളിച്ചതില്‍ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം. ഗൂഗിള്‍ മീറ്റ് വഴിയാണ് ഭാരവാഹിയോഗം വിളിച്ചത്. എന്നാല്‍ എവിടെ നിന്ന് വേണമെങ്കിലും കെ സുരേന്ദ്രന് യോഗത്തില്‍ പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തില്‍ യോഗം ചേര്‍ന്നതാണ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. അതൃപ്തരായ രണ്ട് ജനറല്‍സെക്രട്ടറിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു.

ഇന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; അവശ്യ മേഖല ഒഴികെ അടഞ്ഞു കിടക്കും, പരിശോധന കര്‍ശനം

ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് സംഘടനാ സെക്രട്ടറിയാണ് ഭാരവാഹി യോഗത്തിന് നേതൃത്വം നല്‍കിയതെന്നും അധ്യക്ഷനോ ഉദ്ഘാടകനോ ഒന്നുമില്ലാതെയാണ് യോഗം ചേര്‍ന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ജൂണ്‍ 16 മുതല്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സമര പരിപാടികളാണ് ചര്‍ച്ചയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ തുടരെയുള്ള വിവാദങ്ങളിലും കുഴല്‍പ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കാനെത്തിയ സുരേന്ദ്രന്‍ കഴിഞ്ഞനാലുദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇതുവരെയും കാണാനാവാത്തതിലാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പം ഉണ്ടായിരുന്നു. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ജെപി നദ്ദ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശം കിട്ടിയിട്ടും കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

‘ലീഗില്‍ ആരും ഒറ്റക്ക് പാപഭാരം ഏറ്റെടുക്കേണ്ടതില്ല, ജയിക്കുന്നിടത്ത് മാത്രം പോരല്ലോ’; നേതൃത്വത്തിനെതിരെ കെഎം ഷാജി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരെ, കള്ളക്കേസുകള്‍ക്കെതിരെ, ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീച പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നായിരുന്നു നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന്‍ പ്രതികരിച്ചത്.

Next Story