ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് പൂജ്യം വോട്ട്; സ്വതന്ത്രന് നാല് വോട്ട്, സിപിഐഎമ്മിന് വിജയം
പാലക്കാട്: നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പുലയമ്പാറയില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് പൂജ്യം വോട്ട്. ബിജെപിയായ സി ഫ്രാന്‍സിസിനാണ് ഒരു വോട്ടും ലഭിക്കാത്തത്. ഈ വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച മിഥുന് നാല് വോട്ട് ലഭിച്ചു. സിപിഐഎമ്മിലെ ആര് ചിത്തിരംപിള്ളയാണ് വിജയിച്ചത്. ചിത്തിരംപിള്ള 128 വോട്ട് നേടി. കോണ്‍ഗ്രസിന്റെ ആര് രവി 101 വോട്ട് നേടി. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ ഇക്കുറി ഭരണം യുഡിഎഫിനാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎഫ് അധികാരകത്തിലെത്തുന്നത്. ആകെയുള്ള 13 വാര്‍ഡില്‍ ഏഴെണ്ണം നേടിയാണ് […]

പാലക്കാട്: നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പുലയമ്പാറയില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് പൂജ്യം വോട്ട്. ബിജെപിയായ സി ഫ്രാന്‍സിസിനാണ് ഒരു വോട്ടും ലഭിക്കാത്തത്.
ഈ വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച മിഥുന് നാല് വോട്ട് ലഭിച്ചു. സിപിഐഎമ്മിലെ ആര് ചിത്തിരംപിള്ളയാണ് വിജയിച്ചത്.
ചിത്തിരംപിള്ള 128 വോട്ട് നേടി. കോണ്‍ഗ്രസിന്റെ ആര് രവി 101 വോട്ട് നേടി.
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ ഇക്കുറി ഭരണം യുഡിഎഫിനാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎഫ് അധികാരകത്തിലെത്തുന്നത്. ആകെയുള്ള 13 വാര്‍ഡില്‍ ഏഴെണ്ണം നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.
സിപിഐഎം അഞ്ച് സീറ്റുകള്‍ നേടി. ബിജെപിക്ക് ഒരു സീറ്റാണുള്ളത്. ഒരു വോട്ടിന് വിജയിച്ച എസ് ഈശ്വരനാണ് ബിജെപി പ്രതിനിധി.