കേരളം എങ്ങനെ പിടിക്കണം? നേതാക്കളെ പഠിപ്പിക്കാന്‍ ബിജെപി; ഒരുക്കുന്നത് 340 നേതാക്കളെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് പാര്‍ട്ടി സംസ്ഥാനത്ത് ആസൂത്രണം ചെയ്യാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ പുതിയ രീതികളും പ്രചരണ മാര്‍ഗ്ഗങ്ങളും പഠിപ്പിക്കലാണ് അവയില്‍ ഒന്ന്. നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാന്‍ തെരഞ്ഞെടുത്ത 340 നേതാക്കള്‍ക്ക് ശില്പശാല നടത്തിയാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ സംബന്ധിച്ച പത്ത് വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. 2014ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്നിട്ടിള്ള മാറ്റം, ബിജെപിയുടെ ഉത്തരവാദിത്തം, […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് പാര്‍ട്ടി സംസ്ഥാനത്ത് ആസൂത്രണം ചെയ്യാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ പുതിയ രീതികളും പ്രചരണ മാര്‍ഗ്ഗങ്ങളും പഠിപ്പിക്കലാണ് അവയില്‍ ഒന്ന്.
നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാന്‍ തെരഞ്ഞെടുത്ത 340 നേതാക്കള്‍ക്ക് ശില്പശാല നടത്തിയാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ സംബന്ധിച്ച പത്ത് വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.
2014ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്നിട്ടിള്ള മാറ്റം, ബിജെപിയുടെ ഉത്തരവാദിത്തം, കഴിഞ്ഞ ആറുവര്‍ഷത്തെ പാര്‍ട്ടിയുടെ പ്രയത്നങ്ങള്‍, സോഷ്യല്മീഡയാ ഉപയോഗം, ബിജെപിയുടെ കാര്യപദ്ധതി, തെരഞ്ഞെടുപ്പിലേക്കുള്ള സംഘടനാപരവും രാഷ്ട്രീയപരവുമായ തയ്യാറെടുപ്പ്, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ബിജെപിയുടെ ആശയപ്രചാരണം, പാര്‍ട്ടി പ്രവര്‍ത്തകരുടെ വ്യക്തിത്വ വികസനം, പാര്‍ട്ടിയുടെ ചരിത്രവും വളര്‍ച്ചയും, ദേശരക്ഷയും ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയവയാണ് പരിശീലനം നല്കുന്ന വിഷയങ്ങള്‍.
സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ 170 നേതാക്കള്‍ക്ക് ഇതിനോടകംതന്നെ പരിശീലനം നല്‍കിക്കഴിഞ്ഞു. ഏറ്റുമാനൂരില്വെച്ചായിരുന്നു ഈ ശില്പശാല. തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലെ പരിശിലനം ഇന്ന് കോഴിക്കോട് വെച്ച് നടക്കും.
പരിശീലനം ലഭിക്കുന്ന നേതാക്കള്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ പഞ്ചായത്ത് തലം മുതല്‍ നിയോജക മണ്ഡലം വരെയുള്ള ഭാരവാഹികള്‍ക്ക് ക്ലാസുകള്‍ നല്‍കും. മണ്ഡലങ്ങളില്‍ രണ്ട് ദിവസം വീതമുള്ള ക്യാമ്പുകള്‍ സംഘടിപ്പിച്ചാവും ഇത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനത്ത് പരിശീലനത്തിനായി ശില്പശാലകള് സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് സംസ്ഥാന ഘടകത്തിന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്തെ നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്. പൊതു സമ്മതിയും ജനകീയ മുഖവുമുള്ള ആളുകളെ പുതുമുഖ സ്ഥാനാര്‍ത്ഥികളായി കൊണ്ട് വരാനാണ് ആലോചന.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന് നയിക്കുന്ന കേരള യാത്രയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുമെന്നും തീരുമാനമായി. ഫെബ്രുവരിയിലാണ് കേരള യാത്ര ആരംഭിക്കുക. കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് മുന്നേറ്റം നടത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
- TAGS:
- BJP
- KERALA ELECTION 2021