Top

ബിജെപി ജില്ലാ സെക്രട്ടറിക്ക് ഇടി, മുതിര്‍ന്ന നേതാവിനെ സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റി; കാസര്‍കോട് ബിജെപിയില്‍ വിഭാഗീയത ശക്തം

കാസര്‍കോഡ്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാസര്‍കോഡ് ജില്ലയില്‍ പ്രതീക്ഷിച്ചിത്ര പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് നേതൃത്വത്തില്‍ തര്‍ക്കം. ജില്ലാ സെക്രട്ടറി സുധാമ ഗോസാഡയെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് പി രമേശനെ സംസ്ഥാന സമിതിയില്‍ നിന്ന് നീക്കി. ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് രമേശനെ സമിതിയില്‍ നിന്ന് പുറത്താക്കിയ നടപടി പ്രഖ്യാപിച്ചത്. തനിക്ക് പറയാനുള്ളതും കേള്‍ക്കണമെന്ന രമേശന്റെ വാദം സികെ പത്മനാഭന്‍ തള്ളുകയും […]

2 Jan 2021 10:58 PM GMT

ബിജെപി ജില്ലാ സെക്രട്ടറിക്ക് ഇടി, മുതിര്‍ന്ന നേതാവിനെ സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റി; കാസര്‍കോട് ബിജെപിയില്‍ വിഭാഗീയത ശക്തം
X

കാസര്‍കോഡ്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാസര്‍കോഡ് ജില്ലയില്‍ പ്രതീക്ഷിച്ചിത്ര പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്ന് നേതൃത്വത്തില്‍ തര്‍ക്കം. ജില്ലാ സെക്രട്ടറി സുധാമ ഗോസാഡയെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് പി രമേശനെ സംസ്ഥാന സമിതിയില്‍ നിന്ന് നീക്കി.

ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് രമേശനെ സമിതിയില്‍ നിന്ന് പുറത്താക്കിയ നടപടി പ്രഖ്യാപിച്ചത്. തനിക്ക് പറയാനുള്ളതും കേള്‍ക്കണമെന്ന രമേശന്റെ വാദം സികെ പത്മനാഭന്‍ തള്ളുകയും സംസ്ഥാന അദ്ധ്യക്ഷനോട് പറഞ്ഞുകൊള്ളാന്‍ പറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് യോഗത്തില്‍ കയ്യാങ്കളി ഉണ്ടായി.

തൊട്ടടുത്ത ദിവസം രമേശനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലെത്തി സുധാമ ഗോഡാസയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നു. നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രമേശന് ഭൂരിപക്ഷം കുറയാനിടയായത് പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണെന്ന് രമേശനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

രമേശന് പകരം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കാനും ശ്രമം നടന്നിരുന്നു. കഴിഞ്ഞ നഗരസഭ കൗണ്‍സിലില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന രമേശനെ ഇത്തവണ ഒഴിവാക്കി സവിത എന്ന കൗണ്‍സിലറെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ ജില്ലയില്‍ നാല് പഞ്ചായത്തുകളിലാണ് ഭരണം ഉണ്ടായിരുന്നത്. ഇക്കുറി അത് മൂന്നായി ചുരുങ്ങി. ബൈള്ളൂര്‍, മധൂര്‍ പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തിയപ്പോള്‍ കാറഡുക്കയും ഇത്തവണ ലഭിച്ചു. എന്‍മകജെ പഞ്ചായത്തിലെ വലിയ കക്ഷി എന്ന നിലയിലുള്ള സ്ഥാനം ബിജെപിക്ക് നഷ്ടമായി.

വോര്‍ക്കാടി, പൈവൊളികെ, ബദിയടുക്ക, കുംബഡാജെ, മീഞ്ച പഞ്ചായത്തുകളില്‍ ഭരണം ലഭിക്കുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഭരണം ലഭിച്ചില്ല. കുറ്റിക്കോല്‍ പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന സീറ്റുകള്‍ നഷ്ടപ്പെട്ടു. ഉദുമയിലും മടിക്കൈയിലും അക്കൗണ്ട് തുറന്നതാണ് ആശ്വാസം.

Next Story