Top

ജനസംഘത്തിന്റെ കാലത്താണ് ഇരുമുന്നണികളുമായും സഖ്യത്തിലേര്‍പ്പെട്ടതെന്ന് രാമന്‍പിള്ള; ‘സുരേന്ദ്രനെ ചിലര്‍ പിന്തിരിപ്പിക്കുന്നുണ്ടോയെന്ന് സംശയം’

തിരുവനന്തപുരം: ജനസംഘത്തിന്റെ കാലത്താണ് ഇരുമുന്നണികളുമായി സഖ്യത്തിലേര്‍പ്പെട്ടതെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ രാമന്‍പിള്ള. ബിജെപിയുടെ തുടക്കകാലത്തും ചില മണ്ഡലങ്ങളിലും ധാരണയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂരും വടകരയിലും ബിജെപിക്ക് കൂടി സ്വീകാര്യരായിരുന്ന സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. സഖ്യങ്ങളെല്ലാം പരസ്യമായിരുന്നുവെന്നും രാമന്‍പിള്ള പറഞ്ഞു. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങളില്‍ പിന്നീട് അന്വേഷണം ഉണ്ടായേക്കാം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയാണ് കെ സുരേന്ദ്രന്‍ ചെയ്യേണ്ടത്. സുരേന്ദ്രനെ ചിലര്‍ പിന്തിരിപ്പിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും രാമന്‍പിള്ള പറഞ്ഞു. നേരത്തെ ചില സീറ്റുകളില്‍ ബിജെപി-സിപിഐഎം സഖ്യമുണ്ടെന്ന് ആര്‍എസ്എസ് […]

19 March 2021 11:44 PM GMT

ജനസംഘത്തിന്റെ കാലത്താണ് ഇരുമുന്നണികളുമായും സഖ്യത്തിലേര്‍പ്പെട്ടതെന്ന് രാമന്‍പിള്ള; ‘സുരേന്ദ്രനെ ചിലര്‍ പിന്തിരിപ്പിക്കുന്നുണ്ടോയെന്ന് സംശയം’
X

തിരുവനന്തപുരം: ജനസംഘത്തിന്റെ കാലത്താണ് ഇരുമുന്നണികളുമായി സഖ്യത്തിലേര്‍പ്പെട്ടതെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ രാമന്‍പിള്ള. ബിജെപിയുടെ തുടക്കകാലത്തും ചില മണ്ഡലങ്ങളിലും ധാരണയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബേപ്പൂരും വടകരയിലും ബിജെപിക്ക് കൂടി സ്വീകാര്യരായിരുന്ന സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. സഖ്യങ്ങളെല്ലാം പരസ്യമായിരുന്നുവെന്നും രാമന്‍പിള്ള പറഞ്ഞു.

ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങളില്‍ പിന്നീട് അന്വേഷണം ഉണ്ടായേക്കാം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയാണ് കെ സുരേന്ദ്രന്‍ ചെയ്യേണ്ടത്. സുരേന്ദ്രനെ ചിലര്‍ പിന്തിരിപ്പിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും രാമന്‍പിള്ള പറഞ്ഞു.

നേരത്തെ ചില സീറ്റുകളില്‍ ബിജെപി-സിപിഐഎം സഖ്യമുണ്ടെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ബിജെപിയും സിപിഐഎമ്മും തമ്മില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും കോന്നിയിലും ഒത്തുകളിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ബാലശങ്കറുടെ ആരോപിച്ചത്. ഇതിനെ തള്ളി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ പ്രതികരണത്തേയും ബാലശങ്കര്‍ കുറ്റപ്പെടുത്തി. ‘എന്റെ പ്രതികരണത്തെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിയെന്നൊക്കെ പറയുന്നത് എന്ത് കൊണ്ടാണെന്നും എന്റെ രാഷ്ട്രീയ വിശ്വാസ്യത എത്രനാള്‍ കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്.’ എന്നും ബാലശങ്കര്‍ ചോദിച്ചു.

ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു ബാലശങ്കര്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചത്. തനിക്ക് ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമായിരിക്കാമെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ആറന്മുളയും ചെങ്ങന്നൂരും. ഈ രണ്ടിടങ്ങളിലെയും വിജയ സാധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഐഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്’, എന്നായിരുന്നു ബാലശങ്കറിന്റെ വിമര്‍ശനം.

Next Story