Top

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയ പ്രതി പിടിയില്‍; മാനസിക രോഗിയെന്ന് പൊലീസ്

പാലക്കാട് നഗരസഭ കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ ആള്‍ പിടിയില്‍. തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് ഗാന്ധി പ്രതിമയില്‍ ഇയാള്‍ ബിജെപിയുടെ കൊടി കെട്ടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. കൊടി കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലാണെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ബിജെപി ഭരിക്കുന്ന നഗരസഭയില്‍ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവമുണ്ടായത്. രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയുടെ കഴുത്തില്‍ ബിജെപി പതാക കെട്ടുകയായിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസിന്റെ […]

13 Jan 2021 2:12 AM GMT

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയ പ്രതി പിടിയില്‍; മാനസിക രോഗിയെന്ന് പൊലീസ്
X

പാലക്കാട് നഗരസഭ കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ ആള്‍ പിടിയില്‍. തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് ഗാന്ധി പ്രതിമയില്‍ ഇയാള്‍ ബിജെപിയുടെ കൊടി കെട്ടിയത്.

പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. കൊടി കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലാണെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ബിജെപി ഭരിക്കുന്ന നഗരസഭയില്‍ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവമുണ്ടായത്. രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയുടെ കഴുത്തില്‍ ബിജെപി പതാക കെട്ടുകയായിരുന്നു.

സംഭവം വിവാദമായതോടെ കോണ്‍ഗ്രസിന്റെ നഗരസഭാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായെത്തി. പൊലീസ് സ്ഥലത്തെത്തിയാണ് പതാക നീക്കിയത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമെത്തി. ഗാന്ധി പ്രതിമയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. പുഷ്പഹാരം അണിയിച്ചു.

എന്നാല്‍ കൊടി കെട്ടിയതില്‍ ബിജെപിയ്ക്ക് പങ്കില്ലെന്നാണ് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിന്റെ പ്രതികരണം. പതാക പുതപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണ്. പൊലീസില്‍ പരാതി നല്‍കുമെന്നും ഇ കൃഷ്ണദാസ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയത് വിവാദമായിരുന്നു.

Next Story