പാര്‍ട്ടിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ നേതാവിനെ മുസ്‌ലിം ലീഗുകാരനാക്കി ബിജെപി; മുഖപത്രത്തില്‍ ശരിക്കുള്ള സ്ഥാനം

മലപ്പുറം: പാര്‍ട്ടിയില്‍ ചേര്‍ന്ന രാഷ്ട്രീയ നേതാവിന്റെ പാര്‍ട്ടി മാറ്റി പ്രചരിപ്പിച്ച് ബിജെപിയുടെ കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്്. മുന്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ സാധു റസാഖാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഐഎന്‍എല്‍ ജില്ലാ ട്രഷററായിരുന്ന സാധു റസാഖ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഐഎന്‍എല്ലില്‍ നിന്ന് രാജിവെച്ചിരുന്നു. അതിന് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയുടെ ഫേസ്ബുക്ക് പേജിലാണ് സാധു റസാഖിനെ മുസ്‌ലിം ലീഗ് നേതാവായി വിശേഷിപ്പിച്ചിട്ടുള്ളത്. മുസ്‌ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു എന്ന തലക്കെട്ടിലാണ് സാധു റസാഖ് ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത നല്‍കിയിരിക്കുന്നത്.

അതേ സമയം ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ സാധു റസാഖ് ഐഎന്‍എല്‍ ട്രഷററായിരുന്നു എന്ന് തന്നെ പറയുന്നു.

Latest News