കര്‍ഷക സമരത്തില്‍ ഉലഞ്ഞ് പഞ്ചാബിലും ഹരിയാനയിലും ബിജെപി; പഞ്ചാബില്‍ തദ്ദേശ തെരഞ്ഞെടുപ്പിലിറക്കാന് സ്ഥാനാര്‍ത്ഥികളില്ല, അവര്‍ ഞങ്ങളെ എല്ലായിടത്തും പിന്തുടരുന്നെന്ന് മുതിര്‍ന്ന നേതാവ്
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ബിജെപിക്ക് വലിയ വെല്ലുവിളിയുയര്ത്തുന്നെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെയും ഹരിയാനയിലെയും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. പഞ്ചാബില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴ് ദിവസങ്ങള്‍ക്കൂടി മാത്രമാണ് ബാക്കിയുള്ളത്. അവര്‍ ഞങ്ങളെ എല്ലായിടത്തും പിന്തുടരുന്നു എന്ന ബിജെപി നേതാവ് രമേശ് ശര്‍മ്മയുടെ വാക്കുകള്‍ കര്‍ഷകര്‍ ഏല്പിച്ച ആഘാതം വ്യക്തമാക്കുന്നുണ്ട്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി-അകാലി ദള്‍ സഖ്യം തൂത്തുവാരുകയായിരുന്നു. എന്നാല്‍ ഇത്തവണ മൂന്നില്‍ രണ്ട് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും […]

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ബിജെപിക്ക് വലിയ വെല്ലുവിളിയുയര്ത്തുന്നെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെയും ഹരിയാനയിലെയും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. പഞ്ചാബില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴ് ദിവസങ്ങള്‍ക്കൂടി മാത്രമാണ് ബാക്കിയുള്ളത്. അവര്‍ ഞങ്ങളെ എല്ലായിടത്തും പിന്തുടരുന്നു എന്ന ബിജെപി നേതാവ് രമേശ് ശര്‍മ്മയുടെ വാക്കുകള്‍ കര്‍ഷകര്‍ ഏല്പിച്ച ആഘാതം വ്യക്തമാക്കുന്നുണ്ട്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി-അകാലി ദള്‍ സഖ്യം തൂത്തുവാരുകയായിരുന്നു. എന്നാല്‍ ഇത്തവണ മൂന്നില്‍ രണ്ട് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും ബിജെപിക്കാ സാധിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയുള്ള സ്ഥലങ്ങളില്‍ പ്രചരണത്തിന് ഇറങ്ങാനും. പഞ്ചാബിന്റെ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുമ്പോള്‍ തന്നെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ രാപ്പകല്‍ ധര്‍ണയിരിക്കുകയാണ്. നാല് മാസത്തോളമായി പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് നേതാക്കളില്‍ പലരുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വലാണ് ധര്‍ണ. കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെങ്കില്‍ എന്തിനാണ് ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നതെന്നും വരൂ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ഡല്‍ഹിയിലേക്ക് പോകാമെന്നുമടക്കം എഴുതിയ ബാനറുകളുമായാണ് ധര്‍ണ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറത്തിറങ്ങാന്‍ പല നേതാക്കള്‍ക്കും ഭയമാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജനുവരിയില്‍ത്തന്നെ 20ല്‍ അടക്കം നേതാക്കള്‍ ബിജെപിയില്‍നിന്നും രാജിവെച്ചിറങ്ങിയിരുന്നു. സംസ്ഥാന കോര്‍കമ്മറ്റിയിലെ ഏക സിഖ് മുഖമായിരുന്ന മാല്‍വിന്ദര്‍ സിങ് കാങ് പാര്‍ട്ടി വിട്ടത് വലിയ തിരിച്ചടിയാണ് ബിജെപിക്കുണ്ടാക്കിയത്. പാര്‍ട്ടി അണികള്‍ക്ക് സ്വന്തം വണ്ടികളില്‍നിന്നും പാര്‍ട്ടി കൊടികളും ചിഹ്നങ്ങളും അഴിച്ചുമാറ്റേണ്ടിവരികയാണെന്നും കര്‍ഷകരുടെ സമര രീതിയെക്കുറിച്ച് നിരന്തരം അന്വേഷിക്കേണ്ടി വരിയുമാണെന്ന് മുതിര്‍ന്ന നേതാക്കളിലൊരാള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തിയ അതേസമയത്ത് പഞ്ചാബില്‍ കര്‍ഷകര്‍ ഒരു യാത്ര നടത്തിയിരുന്നു. ആ യാത്രയിലുടനീളം ബിജെപി നേതാക്കളെ കര്‍ഷകര്‍ ഖൊരാവോ ചെയ്തെന്ന് മുന്‍ ബിജെപി ജലന്ദര്‍ ജില്ലാ അധ്യക്ഷന്‍ ശര്‍മ്മ പറഞ്ഞു.
2,302 സീറ്റുകളിലേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫെബ്രുവരി 14നാണ് നടക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക രോഷം പ്രതിഫലിച്ചേക്കുന്ന പഞ്ചാബിലെ ആദ്യ തെരഞ്ഞെടുപ്പാണിത്.
ദീര്‍ഘകാലമായി അകാലിദള്‍ കാര്‍ഷിക നിയമങ്ങളോടെ ബിജെപിയുമായി ഇടഞ്ഞ് സഖ്യമുപേക്ഷിച്ചിരുന്നു. കര്‍ഷകര്‍ പ്രക്ഷോഭം നയിക്കുമ്പോള്‍തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനോടും ജനങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ഷകര്‍ സമരമാരംഭിച്ച ഒക്ടോബര്‍ മുതല്‍ത്തന്നെ പഞ്ചാബ് ബിജെപി അധ്യക്ഷന്‍ അശ്വനി ശര്‍മ്മയ്ക്കെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. കര്‍ഷകരെ നക്സലുകളെന്ന് വിശേഷിപ്പിച്ചതുമുതല് പാര്‍ട്ടി പാനലില്‍ അംഗമായ ഹരിജിത് സിങ് ഗ്രേവാളും പാര്‍ട്ടിക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ഹരിയാനയിലും സമാനമായ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ജനുവരിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ കര്‍ഷകര്‍ തടഞ്ഞിരുന്നു. ഖട്ടറിന്റെ ഹെലികോപ്ടര്‍ ഇറക്കാന്‍ പോലും കര്‍ഷകര്‍ അനുവദിച്ചില്ല. കനത്ത പൊലീസ് സുരക്ഷയില്‍ നടത്തിയ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് പ്രതിഷേധക്കാര്‍ ഇരമ്പിയെത്തി. ഹരിയാനയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയുടെ പ്രതിസന്ധിയിലാണ്. നിയമങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന മുന്നറിയിപ്പ് ജെജെപി നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.