ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ച പ്രവര്‍ത്തകരെ പുറത്താക്കി ജമ്മുകശ്മീര്‍ ബിജെപി; നടപടി നേരിട്ടവരില്‍ നേതാക്കളും
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അംഗങ്ങളെ പുറത്താക്കി ബിജെപി. ഇതില്‍ എട്ട് പേരും ജമ്മുകശ്മീര്‍ ജില്ലാ വികസന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനവിധി തേടിയവരാണ്. ഇവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അച്ചടക്കസമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്. പുറത്താക്കല്‍ നടപടി നേരിട്ടവരില്‍ ബിജെപി നേതാക്കളും ഉള്‍പ്പെടുന്നു. പാര്‍ട്ടി രാം കോട്ട് മണ്ഡല് ജനറല്‍ സെക്രട്ടറി സന്തോഷ് കുമാരി, സതീഷ് ശര്‍മ, മഖന്‍ ലാല്‍ ജമോറിയ, നീന രഖ്വാല് (മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ […]

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അംഗങ്ങളെ പുറത്താക്കി ബിജെപി. ഇതില്‍ എട്ട് പേരും ജമ്മുകശ്മീര്‍ ജില്ലാ വികസന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനവിധി തേടിയവരാണ്. ഇവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അച്ചടക്കസമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്. പുറത്താക്കല്‍ നടപടി നേരിട്ടവരില്‍ ബിജെപി നേതാക്കളും ഉള്‍പ്പെടുന്നു.
പാര്‍ട്ടി രാം കോട്ട് മണ്ഡല് ജനറല്‍ സെക്രട്ടറി സന്തോഷ് കുമാരി, സതീഷ് ശര്‍മ, മഖന്‍ ലാല്‍ ജമോറിയ, നീന രഖ്വാല് (മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി), ഗര്മിള് സിംഗ്, ലോകേഷ് സുംബ്രിയ( യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട്), ബില്ലാവര്‍ മണ്ഡല് അടക്കമുള്ളവര്ക്കിതെരിയൊണ് പാര്‍ട്ടി നടപടി.
പാര്‍ട്ടിയില്‍ നിന്നും വ്യക്തമായ നിര്‍ദേശം ലഭിച്ചിട്ടും ഇവര്‍ സ്ഥാനാര്‍ത്ഥികലെ പിന്‍വലിച്ചില്ലെന്നാണ് വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദീകരണം. ഇത്തരത്തിലുള്ള അച്ചടക്ക ലംഘനം പാര്‍ട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്നും മുതിര്‍ന്ന് ബിജെപി നേതാവ് അറിയിച്ചു. ഇത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാണെന്നും താക്കീത് നല്കി.
എട്ട് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീര്‍ ജില്ലാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22 നാണ് വോട്ടെണ്ണല്‍. അര്‍ബന്‍ ലോക്കല്‍ ബോഡിയിലെ ഒഴിഞ്ഞുകിടക്കുന്ന 234 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
- TAGS:
- BJP
- Jammu Kashmir