Top

‘മിസ്ഡ് കോളിലൂടെയുള്ള ബിജെപി അംഗത്വത്തിന് വലിയ വില കല്‍പ്പിക്കുന്നില്ല’; ബി ഗോപാലകൃഷ്ണന്റെ തോല്‍വിയില്‍ പുറത്താക്കപ്പെട്ട ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി

തൃശ്ശൂര്‍: ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്. ഒരു വിശദീകരണവും ചോദിക്കാതെയാണ് നടപടി എടുത്തതെന്ന് കേശവദാസ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനായല്ല ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പരാതി നല്‍കിയത്. മിസ്ഡ് കോളിലൂടെയുള്ള അംഗത്വത്തിന് വലിയ വില കല്‍പ്പിക്കുന്നില്ല. പുറത്താക്കലിനെ തുടര്‍ന്ന് എല്‍ഡിഎഫും യുഡിഎഫും താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേശവദാസ് പറഞ്ഞു. കെ കേശവദാസിന്റെ ഭാര്യാമാതാവാണ് ഒപ്പം പുറത്താക്കപ്പെട്ട മുന്‍ […]

26 Dec 2020 10:25 PM GMT

‘മിസ്ഡ് കോളിലൂടെയുള്ള ബിജെപി അംഗത്വത്തിന് വലിയ വില കല്‍പ്പിക്കുന്നില്ല’; ബി ഗോപാലകൃഷ്ണന്റെ തോല്‍വിയില്‍ പുറത്താക്കപ്പെട്ട ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി
X

തൃശ്ശൂര്‍: ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്. ഒരു വിശദീകരണവും ചോദിക്കാതെയാണ് നടപടി എടുത്തതെന്ന് കേശവദാസ് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകനായല്ല ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പരാതി നല്‍കിയത്. മിസ്ഡ് കോളിലൂടെയുള്ള അംഗത്വത്തിന് വലിയ വില കല്‍പ്പിക്കുന്നില്ല. പുറത്താക്കലിനെ തുടര്‍ന്ന് എല്‍ഡിഎഫും യുഡിഎഫും താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേശവദാസ് പറഞ്ഞു.

കെ കേശവദാസിന്റെ ഭാര്യാമാതാവാണ് ഒപ്പം പുറത്താക്കപ്പെട്ട മുന്‍ കൗണ്‍സിലര്‍ ഐ ലളിതാംബിക. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ട കുട്ടംകുളങ്ങര ഡിവിഷനിലെ മുന്‍ കൗണ്‍സിലറായിരുന്നു ലളിതാംബിക.

2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇവിടെ ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന്‍ കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.

സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ പരാജയം സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ താന്‍ വരാന്‍ പാടില്ലെന്ന് സംഘടിതമായ നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചത്. കുട്ടന്‍കുളങ്ങരയില്‍ പരാജയപ്പെട്ടെങ്കിലും തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സിപിഐഎമ്മിന് ആകില്ലെന്നും ഗോപാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Next Story