ആത്മഹത്യ ചെയ്ത എംപിയുടെ കുറിപ്പില്‍ ബിജെപി നേതാവിന്റെ പേര്; അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ്
മുംബൈ: മുംബൈയില്‍ ആത്മഹത്യ ചെയ്ത എംപി മോഹന്‍ ദേല്ക്കറെയുടെ ആത്മഹത്യാകുറിപ്പല് മുന്‍ ബിജെപി എംഎല്‍എ പ്രഫുല്‍ പട്ടേലിനെതിരെ പരാമര്‍ശം. എംപിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടലില്‍ നിന്ന് അന്നേ ദിവസം തന്നെ പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുറിപ്പില്‍ പ്രഫുല്‍ പട്ടേലിന്റെ പേര് കണ്ടെത്തിയത്. വാര്‍ത്ത പുറത്തുവന്നതോടെ പ്രഫുല്‍ പട്ടേലിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് രംഗത്തെത്തി. ദേല്ക്കറെയെ ബിജെപി നിരന്തരമായി ഉപദ്രവിക്കുകയായിരുന്നവെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന് സാവന്ത് ആരോപിച്ചു. അദ്ദേഹത്തെ ബിജെപി […]

മുംബൈ: മുംബൈയില്‍ ആത്മഹത്യ ചെയ്ത എംപി മോഹന്‍ ദേല്ക്കറെയുടെ ആത്മഹത്യാകുറിപ്പല് മുന്‍ ബിജെപി എംഎല്‍എ പ്രഫുല്‍ പട്ടേലിനെതിരെ പരാമര്‍ശം. എംപിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടലില്‍ നിന്ന് അന്നേ ദിവസം തന്നെ പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുറിപ്പില്‍ പ്രഫുല്‍ പട്ടേലിന്റെ പേര് കണ്ടെത്തിയത്. വാര്‍ത്ത പുറത്തുവന്നതോടെ പ്രഫുല്‍ പട്ടേലിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് രംഗത്തെത്തി.
ദേല്ക്കറെയെ ബിജെപി നിരന്തരമായി ഉപദ്രവിക്കുകയായിരുന്നവെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന് സാവന്ത് ആരോപിച്ചു. അദ്ദേഹത്തെ ബിജെപി വേട്ടയാടുകയായിരുന്നു. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ദേല്‍ക്കറെ എംപി സ്ഥാനം രാജിവെക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നു.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിയുയര്‍ത്തിയും ദേല്‍ക്കറെ അനുകൂലിക്കുന്ന നേതാക്കളെ അറസ്റ്റുചെയ്തും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തിയതെന്നും സാവന്ത് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെയും കോണ്‍ഗ്രസ് സമീപിച്ചു.
ഫെബ്രുവരി 22നാണ് ദേല്ക്കറയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചില ജോലിയാവശ്യങ്ങള്‍ക്കായി മുംബൈയിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങിയത്. മൃതദേഹം കണ്ടെത്തിയ ഹോട്ടല്‍ റൂമില്‍ നിന്നുമാണ് മുന്‍ ബിജെപി എംഎല്എയായിയരുന്ന പ്രഫുല്‍ പട്ടേലിന്റെ പേര് പരാമര്‍ശിക്കപ്പെടുന്ന കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തിയത്.
നേരത്തെ കോണ്‍ഗ്രസിലായിരുന്ന മോഹന്‍ ദേല്‍ക്കറെ ഏഴ് തവണ എംപിയായ വ്യക്തയായിരുന്നു. 2019ലാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ചത്.