Top

ബിജെപിയുടെ വോട്ട് ശതമാനം ഇടിഞ്ഞു, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയതിലും കുറവ്; രണ്ടാം സ്ഥാനം ഏഴ് മണ്ഡലങ്ങളില്‍ നിന്ന് നാലിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ബിജെപിക്ക് വോട്ട് ശതമാനവില്‍ കുറവ്. പ്രാഥമിക വിലയിരുത്തലില്‍ 14.52 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി നേടിയ വോട്ട് ശതമാനത്തിലും കുറവാണിത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 15.64 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 14.96 ശതമാനവും. നാല് വര്‍ഷം മുമ്പ് നേടിയ വോട്ടുകളിലും താഴെ പോയത് ബിജെപി കേന്ദ്ര നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ചു. സിറ്റിങ് സീറ്റായ നേമത്ത് ഒന്നാം സ്ഥാനത്താണ്. […]

18 Dec 2020 11:51 PM GMT

ബിജെപിയുടെ വോട്ട് ശതമാനം ഇടിഞ്ഞു, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയതിലും കുറവ്; രണ്ടാം സ്ഥാനം ഏഴ് മണ്ഡലങ്ങളില്‍ നിന്ന് നാലിലേക്ക്
X

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ബിജെപിക്ക് വോട്ട് ശതമാനവില്‍ കുറവ്. പ്രാഥമിക വിലയിരുത്തലില്‍ 14.52 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി നേടിയ വോട്ട് ശതമാനത്തിലും കുറവാണിത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 15.64 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 14.96 ശതമാനവും. നാല് വര്‍ഷം മുമ്പ് നേടിയ വോട്ടുകളിലും താഴെ പോയത് ബിജെപി കേന്ദ്ര നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ചു.

സിറ്റിങ് സീറ്റായ നേമത്ത് ഒന്നാം സ്ഥാനത്താണ്. പക്ഷെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തിയത് ഇപ്രാവശ്യം നാലായി ചുരുങ്ങി. മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനത്തായി.

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം ബിജെപി നിലനിര്‍ത്തി. ഭരണം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ച പഞ്ചായത്തുകളുടെ നാലിലൊന്നു പോലും തികയ്ക്കാനായില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്വന്തമാക്കാന്‍ കഴിയാഞ്ഞതും ക്ഷീണമായി.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ വീണ്ടും പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടിയെന്ന സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ശോഭാ സുരേന്ദ്രന്‍ പക്ഷവും കൃഷ്ണദാസ് പക്ഷവും രംഗത്തെത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി മുതിര്‍ന്ന നേതാവ് പിഎം വേലായുധനും ഒ രാജഗോപാല്‍ എംഎല്‍എയും സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് പിഴവ സംഭവിച്ചു. എല്‍ഡിഎഫും യുഡിഎഫും ജീര്‍ണ്ണിച്ച അവസ്ഥയിലും ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ഈ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് സുവര്‍ണാവസരമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നുമായിരുന്നു പിഎം വേലായുധന്റെ പ്രതികരണം.

അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്. സംഘടനയ്ക്കുള്ളില്‍ നിന്ന് പരാതികള്‍ പരിഹരിച്ചില്ല. ശോഭാ സുരേന്ദ്രന്റെ പരാതി ബിജെപി നേതൃത്വം പരിഹരിക്കേണ്ടതായിരുന്നു. എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്നയ്ക്കും പിന്നാലെ പോയപ്പോള്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന് പിറകേ പോയെന്നും ജനങ്ങള്‍ക്കാവശ്യം വികസനമാണെന്നുമായിരുന്നു ഒ രാജഗോപാലിന്റെ വിമര്‍ശനം.

വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ നേട്ടമുണ്ടാക്കാനായില്ല. മാത്രമല്ല, മുതിര്‍ന്ന നേതാക്കളില്‍ പലരും പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന വക്താവും തൃശൂര്‍ കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്‍ സിറ്റിംഗ് സീറ്റിലാണ് പരാജയപ്പെട്ടത്. തിരുവനന്തപുരം വെങ്ങാനൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സംസ്ഥാന സെക്രട്ടറി എസ് സുരേഷും പരാജയപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരനും പരാജയപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരന്‍ വോട്ട് ചെയ്ത ഉള്ളൂരില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ 60 സീറ്റ് നേടുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളുടെയും അനുഭാവികളായ സിനിമാക്കാരുടെയും അവകാശവാദം. എന്നാല്‍, സിറ്റിംഗ്് സീറ്റുകള്‍ പലതും നഷ്ടപ്പെടുന്ന കാഴ്ചയാണ് കേരളം കണ്ടത്. യുഡിഎഫ് തകര്‍ന്നടിഞ്ഞ സ്ഥലങ്ങളിലാണ് ബിജെപി പിന്നെയും പിടിച്ചുനിന്നത്.

Next Story