Top

തെരഞ്ഞെടുപ്പ് തോല്‍വി: ബിജെപി കേന്ദ്രനേതൃത്വത്തിന് കേരളത്തില്‍ നിന്നും ലഭിച്ചത് നൂറോളം റിപ്പോര്‍ട്ടുകളെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബനന്ധിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് കേരളത്തില്‍ നിന്നും ലഭിച്ചത് നൂറോളം റിപ്പോര്‍ട്ടുകള്‍. നേതാക്കളില്‍ നിന്ന് മുതല്‍ ആര്‍എസ്എസ് പ്രചാരകന്മാരില്‍ നിന്നുവരെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സംഘടനാ തലത്തിലെ പ്രശ്‌നങ്ങള്‍ മുതല്‍ കൊടകര പണമിടപാട് കേസ് വരെ പല റിപ്പേര്‍ട്ടുകളിലും സൂചിപ്പിച്ചിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു. നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമല്ലാതെ പലരും സ്വന്തം നിലക്കാണ് കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് അയച്ചതെന്നാണ് സൂചന. സിവി ആനന്ദബോസ് നല്‍കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് നല്‍കിയതെന്ന് നേരത്തെ പേര് വെളിപ്പെടുത്താത്ത […]

17 Jun 2021 10:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പ് തോല്‍വി: ബിജെപി കേന്ദ്രനേതൃത്വത്തിന് കേരളത്തില്‍ നിന്നും ലഭിച്ചത് നൂറോളം റിപ്പോര്‍ട്ടുകളെന്ന് സൂചന
X

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബനന്ധിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് കേരളത്തില്‍ നിന്നും ലഭിച്ചത് നൂറോളം റിപ്പോര്‍ട്ടുകള്‍. നേതാക്കളില്‍ നിന്ന് മുതല്‍ ആര്‍എസ്എസ് പ്രചാരകന്മാരില്‍ നിന്നുവരെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സംഘടനാ തലത്തിലെ പ്രശ്‌നങ്ങള്‍ മുതല്‍ കൊടകര പണമിടപാട് കേസ് വരെ പല റിപ്പേര്‍ട്ടുകളിലും സൂചിപ്പിച്ചിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമല്ലാതെ പലരും സ്വന്തം നിലക്കാണ് കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് അയച്ചതെന്നാണ് സൂചന. സിവി ആനന്ദബോസ് നല്‍കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് നല്‍കിയതെന്ന് നേരത്തെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ധന വില ഇന്നും കൂട്ടി; പതിനെട്ട് ദിവസത്തിനിടെ പത്താം തവണ

കേരളത്തില്‍ ബിജെപി നേതൃത്വം നേരിടുന്ന പ്രതിസന്ധിതകള്‍ മറികടക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ജേക്കബ് തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രശ്നങ്ങള്‍ കണ്ടു പിടിക്കേണ്ടതുണ്ട്. സംഘടനാ തലത്തില്‍ സമൂലമായ അഴിച്ചു പണി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അതീതമാവരുതെന്നും ജേക്കബ് തോമസ് വിലയിരുത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

മോദിയുടെ ജനപ്രീതിയില്‍ ഇടിവ്; 82 ശതമാനത്തില്‍ നിന്നും 66 ശതമാനത്തിലേക്ക് താഴ്ന്നു

ബിജെപി കേരളത്തില്‍ നേരിട്ട പരാജയത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രനേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. ആനന്ദ ബോസ്, ജേക്കബ് തോമസ് എന്നിവരെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയെന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ച വ്യാജ വാര്‍ത്ത മാത്രമാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഇവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നതിനാല്‍ തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും വാസ്തവവിരുദ്ധമാണെന്ന് സുരേന്ദ്രന്‍ വാദിച്ചിരുന്നു. ആനന്ദബോസിന് ബിജെപിയില്‍ ചുമതലകളില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയെന്നത് വ്യാജവാര്‍ത്തയാണെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരനും പറഞ്ഞിരുന്നു.

Next Story