Top

ബിജെപി മുഖപത്രത്തിന്റെ പേരിലും തിരിമറി ; സ്ഥാനാര്‍ത്ഥികള്‍ക്കായി ഇറക്കിയ സ്പ്ലിമെന്റിന്റെ 10 കോടി വെട്ടിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണത്തില്‍ വെട്ടിപ്പ് നടത്തിയെന്ന വിഷയത്തില്‍ ആരോപണങ്ങള്‍ പാര്‍ട്ടി മുഖപത്രത്തിലേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി മുഖപത്രം ഉപയോഗിക്കുന്നതിനായി നീക്കിവച്ച പണം മുഴുവനായി നല്‍കാതെയാണ് വെട്ടിപ്പെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച നൂറോളം മണ്ഡലങ്ങളിലേക്ക് ശരാശരി 10 ലക്ഷം വീതമാണ് മുഖ പത്രത്തിലൂടെയുള്ള പ്രചാരണത്തിനായി നിശ്ചയിച്ചത്. എന്നാല്‍ ഈ തുക പത്രത്തിന് ലഭിച്ചില്ലെന്നാണ് ആരോപണം. സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രത്യേക പതിപ്പ് ഉള്‍പ്പെടെ ഇറക്കാനായിരുന്നു പണം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രത്യേക പതിപ്പ് ഇറക്കുകയും […]

22 Jun 2021 8:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി മുഖപത്രത്തിന്റെ പേരിലും തിരിമറി ; സ്ഥാനാര്‍ത്ഥികള്‍ക്കായി ഇറക്കിയ സ്പ്ലിമെന്റിന്റെ  10 കോടി വെട്ടിച്ചു
X

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണത്തില്‍ വെട്ടിപ്പ് നടത്തിയെന്ന വിഷയത്തില്‍ ആരോപണങ്ങള്‍ പാര്‍ട്ടി മുഖപത്രത്തിലേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി മുഖപത്രം ഉപയോഗിക്കുന്നതിനായി നീക്കിവച്ച പണം മുഴുവനായി നല്‍കാതെയാണ് വെട്ടിപ്പെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച നൂറോളം മണ്ഡലങ്ങളിലേക്ക് ശരാശരി 10 ലക്ഷം വീതമാണ് മുഖ പത്രത്തിലൂടെയുള്ള പ്രചാരണത്തിനായി നിശ്ചയിച്ചത്. എന്നാല്‍ ഈ തുക പത്രത്തിന് ലഭിച്ചില്ലെന്നാണ് ആരോപണം.

സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രത്യേക പതിപ്പ് ഉള്‍പ്പെടെ ഇറക്കാനായിരുന്നു പണം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രത്യേക പതിപ്പ് ഇറക്കുകയും ചെയ്തു. എന്നാല്‍ നിശ്ചയിച്ച തുകയ്ക്ക് അപ്പുറത്ത് നാമമാത്രമായ തുകയാണ് മുഖപത്രത്തിന് നല്‍കിയത് എന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, കൊടകര കുഴല്‍ പണ കേസില്‍ പിടിച്ചെടുത്ത പണവും കാറും വിട്ടു കിട്ടണമെന്ന ധര്‍മരാജന്റെയും കൂട്ടാളികളുടെയും ഹര്‍ജി ഇരിങ്ങാലക്കുട കോടതി ഇന്ന് പരിഗണിക്കും. പോലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടാണ് ധര്‍മരാജന്‍, സുനില്‍ നായിക്ക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ മൂന്നേകാല്‍ കോടി തന്റേതാണെന്ന് ധര്‍മരാജന്‍ വാദിക്കുന്നു. 25 ലക്ഷത്തിനായി സുനില്‍ നായിക്കും അവകാശ വാദം ഉന്നയിച്ചു. കാര്‍ വിട്ടു കിട്ടണമെന്നാണ് ഷംജീറിന്റെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പണവും കാറും വിട്ടു നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് നിലപാട്.

കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ ഇവ വിട്ടു നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ നല്‍കിയത്. പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടു വന്നതാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പണം തന്റേതാണെന്ന ധര്‍മരാജന്റെ അവകാശ വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് ദേശീയ പാതയിലെ കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടി രൂപ കവര്‍ന്നത്. അതേസമയം കേസ് അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിയിട്ടും 2 കോടിയില്‍ ഏറെ രൂപ കണ്ടെത്താന്‍ കഴിയാത്തതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നിലുള്ള വെല്ലുവിളി.

Next Story