Top

ബിടിസിയില്‍ സഖ്യകക്ഷിയെ കയ്യൊഴിഞ്ഞ് ബിജെപി; യുപിപിഎല്ലുമായി ഭരണത്തിലേക്ക്

ഗുവാഹത്തി: അസം ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി) ആദ്യമായി കൂട്ടുപക്ഷ ഭരണത്തിലേക്ക്. ബിജെപിയും യുപിപിഎല്ലും (യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍) ഗണസുരക്ഷ പാര്‍ട്ടിയും(ജിഎസ്പി) ചേര്‍ന്ന ഭരണസമിതിയാണ് ഇനി ബിടിസി ഭരിക്കുക. സഖ്യകക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടി(ബിപിഎഫ്)നെ കയ്യൊഴിഞ്ഞാണ് ബിജെപി യുപിപിഎല്ലുമായി ചേര്‍ന്നത്. 40 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിപിഎഫ് 17 സീറ്റ് നേടി. യുപിപിഎല്‍ 12 സീറ്റും, ബിജെപി 9, കോണ്‍ഗ്രസും ഗണസുരക്ഷ പാര്‍ട്ടിയും ഓരോ സീറ്റ് വീതവും നേടി. യുപിപിഎല്‍ നേതാവ് പ്രമോദ് ബോറോ ഭരണത്തിന് […]

13 Dec 2020 8:20 AM GMT

ബിടിസിയില്‍ സഖ്യകക്ഷിയെ കയ്യൊഴിഞ്ഞ് ബിജെപി; യുപിപിഎല്ലുമായി ഭരണത്തിലേക്ക്
X

ഗുവാഹത്തി: അസം ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി) ആദ്യമായി കൂട്ടുപക്ഷ ഭരണത്തിലേക്ക്. ബിജെപിയും യുപിപിഎല്ലും (യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍) ഗണസുരക്ഷ പാര്‍ട്ടിയും(ജിഎസ്പി) ചേര്‍ന്ന ഭരണസമിതിയാണ് ഇനി ബിടിസി ഭരിക്കുക. സഖ്യകക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടി(ബിപിഎഫ്)നെ കയ്യൊഴിഞ്ഞാണ് ബിജെപി യുപിപിഎല്ലുമായി ചേര്‍ന്നത്. 40 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിപിഎഫ് 17 സീറ്റ് നേടി. യുപിപിഎല്‍ 12 സീറ്റും, ബിജെപി 9, കോണ്‍ഗ്രസും ഗണസുരക്ഷ പാര്‍ട്ടിയും ഓരോ സീറ്റ് വീതവും നേടി. യുപിപിഎല്‍ നേതാവ് പ്രമോദ് ബോറോ ഭരണത്തിന് നേതൃത്വം നല്‍കും.

ഇതാദ്യമായാണ് ബിടിസിയില്‍ കൂട്ടുകക്ഷി ഭരണം നടക്കാന്‍ പോകുന്നത്. യുപിപിഎല്ലുമായുള്ള സഖ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. യുപിപിഎല്‍, ബിജെപി, ജിഎസ്പി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. 2016 മുതല്‍ അസമില്‍ ബിജെപി-ബിപിഎഫ് പാര്‍ട്ടികള്‍ തമ്മില്‍ സഖ്യത്തിലാണ്.

കോക്രജാര്‍, ചിരാംഗ്, ഭാക്സ, ഉദല്‍ഗുരി ജില്ലകള്‍ ചേരുന്നതാണ് ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ ഏരിയ. ഡിസംബര്‍ 7നും 10നുമായാണ് ബിടിസിയിലേക്കുള്ള വോട്ടെടുപ്പ് നടന്നത്.
രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെയായിരുന്നു വോട്ടെണ്ണല്‍. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കുകയായിരുന്നു. മാര്‍ച്ച് -ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ ബിടിസി തെരഞ്ഞെടുപ്പ് സെമി ഫൈനലായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

Next Story