Top

പാര്‍ലമെന്ററി സമിതി അധ്യക്ഷസ്ഥാനത്തു നിന്ന് ശശി തരൂരിനെ മാറ്റാന്‍ നീക്കം; സ്പീക്കര്‍ക്ക് ബിജെപിയുടെ കത്ത്

വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് ശശി തരൂരിനെ നീക്കം ചെയ്യണമെന്ന് ബി ജെ പി. സമിതിയില്‍ അംഗമായ ബിജെപി എംപി നിഷികാന്ത് ദുബെയാണ് തരൂരിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്കിയത്. സമിതി അധ്യക്ഷനായ ശശി തരൂര്‍ അധ്യക്ഷ പദവി വിവേചനപരമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ആരോപിച്ചാണ് ദുബെ സ്പീക്കര്‍ക്ക് കത്ത് നല്കിയിരിക്കുന്നത്. അതിനിടെ പെഗസസ് ഫോണ്‍ചോര്‍ത്തലില്‍ പാര്‍ലമെന്ററി സമിതി യോഗം ചേര്‍ന്നെങ്കിലും ഐ ടി, ഇലക്ട്രോണിക്‌സ്, ആഭ്യന്തരമന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ […]

29 July 2021 3:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ലമെന്ററി സമിതി അധ്യക്ഷസ്ഥാനത്തു നിന്ന് ശശി തരൂരിനെ മാറ്റാന്‍ നീക്കം; സ്പീക്കര്‍ക്ക് ബിജെപിയുടെ കത്ത്
X

വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് ശശി തരൂരിനെ നീക്കം ചെയ്യണമെന്ന് ബി ജെ പി.

സമിതിയില്‍ അംഗമായ ബിജെപി എംപി നിഷികാന്ത് ദുബെയാണ് തരൂരിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്കിയത്. സമിതി അധ്യക്ഷനായ ശശി തരൂര്‍ അധ്യക്ഷ പദവി വിവേചനപരമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ആരോപിച്ചാണ് ദുബെ സ്പീക്കര്‍ക്ക് കത്ത് നല്കിയിരിക്കുന്നത്.

അതിനിടെ പെഗസസ് ഫോണ്‍ചോര്‍ത്തലില്‍ പാര്‍ലമെന്ററി സമിതി യോഗം ചേര്‍ന്നെങ്കിലും ഐ ടി, ഇലക്ട്രോണിക്‌സ്, ആഭ്യന്തരമന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഉദ്യോഗസ്ഥരോട് പെഗസസ് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പങ്കെടുകാത്തത് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കണമെന്ന സമിതിയുടെ നിര്‍ദേശത്തേയും ബി ജെ പി അംഗങ്ങള്‍ എതിര്‍ത്തു. കൂടാതെ യോഗത്തിനെത്തിയെങ്കിലും അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവെക്കാന്‍ ബി ജെ പി അംഗങ്ങള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് മതിയായ അംഗങ്ങളില്ലാതെ യോഗത്തിന് നടപടികളേയ്ക്ക് കടക്കാനും കഴിഞ്ഞില്ല.

പെഗസസില്‍ പാര്‍ലമെന്റില്‍ സമ്മര്‍ദ്ദത്തിലായ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്ററി സമിതിയിലെ ചോദ്യങ്ങളെ അഭിമുഖീകരിക്കില്ലെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെയാണ് സമിതി അധ്യക്ഷനായ തരൂരിനെ മാറ്റാന്‍ ബി ജെ പി ശ്രമം നടത്തുന്നത്.

Next Story