Top

ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം സിപിഐഎമ്മില്‍ ചേര്‍ന്നു; മുന്‍ റാന്നി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രസാദ് എന്‍ ഭാസ്‌കരന്‍

ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം സിപിഐഎമ്മില്‍ ചേര്‍ന്നു. 2006 നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രസാദ് എന്‍ ഭാസ്‌കരനാണ് പാര്‍ട്ടി വിട്ടത്. ബിജെപിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. അഭിപ്രായവും ചര്‍ച്ചയുമില്ല. വലിയ സ്ഥാനങ്ങളിലുള്ളവര്‍ തീരുമാനങ്ങള്‍ അിച്ചേല്‍പ്പിക്കുകയാണ്. ജില്ലയില്‍ വിഭാഗീയതയും ശക്തമാണെന്നും പ്രസാദ് എന്‍ ഭാസ്‌കരന്‍ പറഞ്ഞു. ബിജെപിയുടെ ഇപ്പോഴത്തെ നിലപാടുകളുമായി ഒത്തുപോകാന്‍ കഴിയുന്നില്ല. 35 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ആള്‍ക്കാര്‍ പാര്‍ട്ടിയിലേക്ക് വരുന്നില്ല. പഴയ ആള്‍ക്കാരെ […]

5 Oct 2020 10:45 AM GMT

ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം സിപിഐഎമ്മില്‍ ചേര്‍ന്നു; മുന്‍ റാന്നി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രസാദ് എന്‍ ഭാസ്‌കരന്‍
X

ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം സിപിഐഎമ്മില്‍ ചേര്‍ന്നു. 2006 നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രസാദ് എന്‍ ഭാസ്‌കരനാണ് പാര്‍ട്ടി വിട്ടത്.

ബിജെപിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. അഭിപ്രായവും ചര്‍ച്ചയുമില്ല. വലിയ സ്ഥാനങ്ങളിലുള്ളവര്‍ തീരുമാനങ്ങള്‍ അിച്ചേല്‍പ്പിക്കുകയാണ്. ജില്ലയില്‍ വിഭാഗീയതയും ശക്തമാണെന്നും പ്രസാദ് എന്‍ ഭാസ്‌കരന്‍ പറഞ്ഞു.

ബിജെപിയുടെ ഇപ്പോഴത്തെ നിലപാടുകളുമായി ഒത്തുപോകാന്‍ കഴിയുന്നില്ല. 35 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ആള്‍ക്കാര്‍ പാര്‍ട്ടിയിലേക്ക് വരുന്നില്ല. പഴയ ആള്‍ക്കാരെ തഴയുകയാണെന്നും പ്രസാദ് എം ഭാസ്‌കരന്‍ പറഞ്ഞു.

പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തി പ്രസാദ് എന്‍ ഭാസ്‌കരനെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട് സ്വീകരിച്ചു.

Next Story