കണ്ണൂരില്‍ പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം തല്ലിത്തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍; യുവതിക്ക് ഗുരുതര പരിക്ക്
പയ്യന്നൂര്‍: പയ്യന്നൂരില്‍ പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനത്തിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിക്ക് ഗുരുതര പരിക്കേറ്റു. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പയ്യന്നൂര്‍ എടാട്ടില്‍ താമസിക്കുന്ന 29 കാരിയായ ഗര്‍ഭിണിയെയും കൊണ്ടുപോകുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ബിജെപി കല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് വാഹനം ആക്രമിച്ചത്. ബൈക്കുകളിലെത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇരുപതോളം പേര് ചേര്‍ന്ന് […]

പയ്യന്നൂര്‍: പയ്യന്നൂരില്‍ പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനത്തിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിക്ക് ഗുരുതര പരിക്കേറ്റു. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പയ്യന്നൂര്‍ എടാട്ടില്‍ താമസിക്കുന്ന 29 കാരിയായ ഗര്‍ഭിണിയെയും കൊണ്ടുപോകുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ബിജെപി കല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് വാഹനം ആക്രമിച്ചത്.
ബൈക്കുകളിലെത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇരുപതോളം പേര് ചേര്‍ന്ന് കാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ അക്രമം നടന്നിട്ടില്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.