Top

കാലുമാറി പാര്‍ട്ടിയിലെത്തിയവരെ പരിഗണിച്ച് ബിജെപി; സിന്ധ്യയ്ക്കും നാരായണ്‍ റാണെയ്ക്കും കാബിനറ്റ് പദവി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പാളയത്തിലേക്കെത്തുമ്പോള്‍ മനസില്‍ കണ്ട കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ച് രണ്ട് മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ് രണ്ടാം മോദിസര്‍ക്കാരിന്റെ പുതിയ കാബിനറ്റിന്റെ ഭാഗമാകുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദവും രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിസ്ഥാനവും വഹിച്ചിട്ടുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് അതില്‍ ഒരാള്‍. ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃപദവിയിലേക്ക് ചേക്കേറുകയും പിന്നീട് ബിജെപിയിലേക്ക് ചുവടുമാറുകയും ചെയ്ത നാരായണ്‍ റാണെയാണ് രണ്ടാമത്തേത്. കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് 2017-ലായിരുന്നു നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടത്. ഇരുവരെയും മന്ത്രിസഭയിലെത്തിക്കുന്നതിലൂടെ കോണ്‍ഗ്രസ് […]

7 July 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലുമാറി പാര്‍ട്ടിയിലെത്തിയവരെ പരിഗണിച്ച് ബിജെപി; സിന്ധ്യയ്ക്കും നാരായണ്‍ റാണെയ്ക്കും കാബിനറ്റ് പദവി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പാളയത്തിലേക്കെത്തുമ്പോള്‍ മനസില്‍ കണ്ട കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ച് രണ്ട് മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ് രണ്ടാം മോദിസര്‍ക്കാരിന്റെ പുതിയ കാബിനറ്റിന്റെ ഭാഗമാകുന്നത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദവും രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിസ്ഥാനവും വഹിച്ചിട്ടുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് അതില്‍ ഒരാള്‍. ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃപദവിയിലേക്ക് ചേക്കേറുകയും പിന്നീട് ബിജെപിയിലേക്ക് ചുവടുമാറുകയും ചെയ്ത നാരായണ്‍ റാണെയാണ് രണ്ടാമത്തേത്. കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് 2017-ലായിരുന്നു നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടത്. ഇരുവരെയും മന്ത്രിസഭയിലെത്തിക്കുന്നതിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനുള്ള തന്ത്രം കൂടിയാണ് ബിജെപി പയറ്റുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ

പ്രമുഖ കോണ്‍ഗ്രസ് നേതാവ് മാധവ്‌റാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യ ഒരുകാലത്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരില്‍ ഒരാളായിരുന്നു. 2018-ലെ നിര്‍ണ്ണായക മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച സിന്ധ്യയ്ക്ക് പക്ഷേ ആഗ്രഹിച്ച മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതെ വന്നതോടെയായിരുന്നു അസ്വസ്ഥതകളുടെ തുടക്കം.

അനുനയനീക്കങ്ങള്‍ക്കൊടുവില്‍ കമല്‍നാഥിന്റെ മുഖ്യമന്ത്രിസ്ഥാനം സിന്ധ്യ അംഗീകരിച്ചെങ്കിലും പിന്നീട് സിന്ധ്യയെ തഴയുന്ന കമല്‍നാഥിന്റെ ഭരണത്തില്‍ അതൃപ്തനായി ആയിരുന്നു 2020 മാര്‍ച്ചില്‍ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. 22 എംഎല്‍എമാരും സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടു. ആ നീക്കത്തിലൂടെ തന്റെ കൂടി പരിശ്രമത്താല്‍ അധികാരത്തിലേറിയ മധ്യപ്രദേശ് കോണ്‍ഗ്രസ് മന്ത്രിസഭയെ ഒന്നര വര്‍ഷത്തിനിപ്പുറം സിന്ധ്യ വീഴ്ത്തി. അന്ന് രാജ്യസഭാ അംഗത്വം നല്‍കി സ്വീകരിച്ച ബിജെപി ഇപ്പോള്‍ കേന്ദ്രമന്ത്രിപദവും നല്‍കുന്നതോടെ കൂടുമാറ്റം സിന്ധ്യയ്ക്ക് ഗുണകരമായെന്ന നിരീക്ഷണം ശരിയാവുകയാണ്.

നാരായണ്‍ റാണെ

ബാല്‍താക്കറെ മകന്‍ ഉദ്ദവ് താക്കറെയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് അധികാര രാഷ്ട്രീയത്തിലെത്തിച്ചതിന് പിന്നാലെയായിരുന്നു ഒരുകാലത്ത് ബാല്‍താക്കറെയുടെ വലംകയ്യായി ശിവസേനയുടെ തലപ്പത്തിരുന്ന നാരായണ്‍ റാണെ നിരാശനായി പാര്‍ട്ടി വിട്ടത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം മനസില്‍ കണ്ട് കോണ്‍ഗ്രസിലെത്തിയ നാരായണ്‍ റാണെ കോണ്‍ഗ്രസിലെ കാലുവാരലും അവഗണനയും ആരോപിച്ച് 12 വര്‍ഷത്തിനിപ്പുറം കോണ്‍ഗ്രസ് ജീവിതവും 2017-ല്‍ ഉപേക്ഷിച്ചു. പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയ റാണെ മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷമെന്ന തന്റെ പാര്‍ട്ടിയെയും അന്ന് ബിജെപിയില്‍ ലയിപ്പിച്ചു.

Also Read: ‘ഹർഷവർധന്‍റെ രാജി കുമ്പസാരം, കൊവിഡിനെ പ്രതിരോധിക്കാന്‍ മോദി സർക്കാരിനായില്ല’; ചിദംബരം

Next Story