Top

’71 വേണ്ട, 40 കിട്ടിയാലും മറ്റുള്ളവര്‍ ബിജെപിക്കൊപ്പം’; സുരേന്ദ്രന് പിന്നാലെ എംടി രമേശും

കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലേറാന്‍ 71 സീറ്റിന്റെ ആവശ്യമില്ലെന്നും 40 സീറ്റ് കിട്ടിയാല്‍ മറ്റു കക്ഷികള്‍ ബിജെപിക്കൊപ്പം വരുമെന്നും എംടി രമേശ്. സംസ്ഥാനത്ത് ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ 35 സീറ്റുകള്‍ മതിയാവുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നും പറഞ്ഞിരുന്നു. 35 സീറ്റുകള്‍ കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നാണ് സുരേന്ദ്രന്‍ ആവര്‍ത്തിച്ചത്. നേമത്ത് മത്സരം ബിജെപിയും സിപിഐഎമ്മും തമ്മിലാണെന്നും ധര്‍മ്മടം, പുതുപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത് […]

12 March 2021 4:43 AM GMT

’71 വേണ്ട, 40 കിട്ടിയാലും മറ്റുള്ളവര്‍ ബിജെപിക്കൊപ്പം’; സുരേന്ദ്രന് പിന്നാലെ എംടി രമേശും
X

കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലേറാന്‍ 71 സീറ്റിന്റെ ആവശ്യമില്ലെന്നും 40 സീറ്റ് കിട്ടിയാല്‍ മറ്റു കക്ഷികള്‍ ബിജെപിക്കൊപ്പം വരുമെന്നും എംടി രമേശ്.

സംസ്ഥാനത്ത് ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ 35 സീറ്റുകള്‍ മതിയാവുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നും പറഞ്ഞിരുന്നു. 35 സീറ്റുകള്‍ കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നാണ് സുരേന്ദ്രന്‍ ആവര്‍ത്തിച്ചത്. നേമത്ത് മത്സരം ബിജെപിയും സിപിഐഎമ്മും തമ്മിലാണെന്നും ധര്‍മ്മടം, പുതുപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ”ബാക്കി…ഇവിടെ സിപിഐഎമ്മും കോണ്‍ഗ്രസും ഉണ്ടല്ലോ” എന്നായിരുന്നു കഴിഞ്ഞമാസം മാധ്യമങ്ങളോട് കെ സുരേന്ദ്രന്‍ നടത്തിയ പ്രതികരണം. ബിജെപി മറ്റ് പാര്‍ട്ടികളിലെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേന്ദ്രന്റെ ഈ പ്രതികരണം.

അതേസമയം, കേരളം ഭരിക്കാന്‍ ബിജെപിക്ക് 35 സീറ്റ് മതിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞത് കോണ്‍ഗ്രസിലുള്ള വിശ്വാസം കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. കേരള തല സഖ്യമാണ് കോണ്‍ഗ്രസ്-യുഡിഎഫ്-ബിജെപി രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേ മാനസിക നില വച്ചുകൊണ്ട് കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയാണ് ഇവര്‍. കേരളം ദുരന്തമുഖത്ത് നിന്നപ്പോഴൊക്കെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നതില്‍ വിവേചനം കാണിച്ചു. ഇതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പ്രളയമുണ്ടായപ്പോള്‍ കരകയറാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. അന്നും കോണ്‍ഗ്രസ് ബിജെപിക്കെതിരെയോ കേന്ദ്രസര്‍ക്കാരിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story