ബിജെപി അധ്യക്ഷന്‍ നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്; പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരെന്ന് ബിജെപി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്. നദ്ദയുടെ വാഹന വ്യൂഹത്തിലെ കാറുകള്‍ക്കും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ സഞ്ചരിച്ച കാറിന് നേരെയുമാണ് കല്ലേറുണ്ടായത്. ഡയമണ്ട് ഹാര്‍ബറില്‍ വച്ചാണ് ആക്രമണമുണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പൊലീസുകാര്‍ നോക്കിനില്‍ക്കെ തങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതെന്ന് വിജയ് വാര്‍ഗിയ ആരോപിച്ചു. ആക്രമണത്തില്‍ തനിക്കും നദ്ദയ്ക്കും പരുക്കേറ്റതായും വിജയ് വാര്‍ഗിയ പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡ് […]

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്. നദ്ദയുടെ വാഹന വ്യൂഹത്തിലെ കാറുകള്‍ക്കും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ സഞ്ചരിച്ച കാറിന് നേരെയുമാണ് കല്ലേറുണ്ടായത്. ഡയമണ്ട് ഹാര്‍ബറില്‍ വച്ചാണ് ആക്രമണമുണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പൊലീസുകാര്‍ നോക്കിനില്‍ക്കെ തങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതെന്ന് വിജയ് വാര്‍ഗിയ ആരോപിച്ചു.
ആക്രമണത്തില്‍ തനിക്കും നദ്ദയ്ക്കും പരുക്കേറ്റതായും വിജയ് വാര്‍ഗിയ പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച ശേഷം വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. നദ്ദയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബംഗാളില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിജയ് ട്വീറ്റ് ചെയ്തു. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ഇതിനിടെ ഡിസംബര്‍ ഏഴിന് നടത്തിയ ഉത്തര്കന്യ അഭിജാന്‍ മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബിജെപി നേതാക്കള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ പൊലീസ് കേസെടുത്തു.
വിജയ വര്‍ഗിയ, എംപിയും ബിജെപി യുവ മോര്‍ച്ച പ്രസിഡണ്ടുമായ തേജസ്വി സൂര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ഇവരെ കൂടാതെ സൗമിത്ര ഖാന്, സയന്തന്‍ ബോസ്, നിസ്ത് പ്രമാണിക്, രാജു ബിസ്ത, ജോണ്‍ ബര്‍ല, ശംഖു ദേവ് പാണ്ടെ, പ്രവീണ്‍ അഗര്‍വാള്‍, എന്നിവര്‍ക്കെതിരേയും നടപടിയുണ്ട്. സംഘര്‍ഷം സൃഷ്ടിക്കുക, ക്രമസമാധാനം തകര്‍ക്കുക, പൊലീസുമായി ഏറ്റുമുട്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്തുകള്‍ നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്.
സംസ്ഥാന സര്‍ക്കാരിന്റെ ബ്രാഞ്ച് സെക്രട്ടറിയേറ്റായ ഉത്തര്കന്യയിലേക്ക് നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകരായിരുന്നു മാര്‍ച്ച നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ദുര്‍ഭരണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. എന്നാല്‍ ഇവരെ സെക്രട്ടറിയേറ്റിലേക്ക പ്രവേശിക്കുന്നതില്‍ പൊലീസ് തടയുകയും ഇത് വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെടിവെപ്പില്‍ ഒരു ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നുവെന്നായിരുന്നു ബിജെപി ആരോപണം. എന്നാല്‍ വെടിവെപ്പ് നടന്നിട്ടില്ലെന്നായിരുന്നു പൊലീസ് പറയുന്നത്.