Top

കുറഞ്ഞത് 8000 വാര്‍ഡുകളില്‍, 200 ഭരണകേന്ദ്രങ്ങളില്‍ അധികാരം; കേരളത്തിലെ ബിജെപി സ്വപ്‌നം ഇങ്ങനെ, വിശ്വാസത്തിലെടുക്കാതെ കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 8000 വാര്‍ഡുകളില്‍ വിജയം നേടുകയും 200 തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തിലെത്തുകയും ചെയ്യുക എന്നതാണ് കേരളത്തിലെ ബിജെപി നേതൃത്വം ലക്ഷ്യമായി കാണുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോര് കാരണം ഈ ലക്ഷ്യം സ്വന്തമാക്കാനാവില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. 8000 വാര്‍ഡുകള്‍, 190 പഞ്ചായത്തുകള്‍, 24 നഗരസഭകള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിങ്ങനെ വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ കണക്ക് വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര നേതൃത്വം ഇത് വരെ തയ്യാറായിട്ടില്ല. […]

23 Nov 2020 4:47 AM GMT

കുറഞ്ഞത് 8000 വാര്‍ഡുകളില്‍, 200 ഭരണകേന്ദ്രങ്ങളില്‍ അധികാരം; കേരളത്തിലെ ബിജെപി സ്വപ്‌നം ഇങ്ങനെ, വിശ്വാസത്തിലെടുക്കാതെ കേന്ദ്ര നേതൃത്വം
X

തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 8000 വാര്‍ഡുകളില്‍ വിജയം നേടുകയും 200 തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തിലെത്തുകയും ചെയ്യുക എന്നതാണ് കേരളത്തിലെ ബിജെപി നേതൃത്വം ലക്ഷ്യമായി കാണുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോര് കാരണം ഈ ലക്ഷ്യം സ്വന്തമാക്കാനാവില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

8000 വാര്‍ഡുകള്‍, 190 പഞ്ചായത്തുകള്‍, 24 നഗരസഭകള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിങ്ങനെ വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ കണക്ക് വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര നേതൃത്വം ഇത് വരെ തയ്യാറായിട്ടില്ല.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എത്തിക്കാന്‍ കേരള നേതൃത്വം ശ്രമിച്ചിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തെ സന്ദര്‍ശത്തിന് വേണ്ടി എത്തിയ അമിത് ഷാ പക്ഷെ കേരള നേതൃത്തിന്റെ ആവശ്യം നിരസിക്കുകയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും മുന്‍നിര്‍ത്തി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് അഞ്ച് ലോക്‌സഭ സീറ്റുകള്‍ സ്വന്തമാക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്തോട് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലൊഴിച്ച് ബാക്കിയെല്ലായിടത്തും മൂന്നാം സ്ഥാനത്താണ് ബിജെപി എത്തിയത്. അത് കൊണ്ട് തന്നെ ഇക്കുറിയും കേരള നേതൃത്വത്തിന്റെ അവകാശവാദങ്ങളെ കേന്ദ്ര നേതൃത്വം വിലക്കെടുക്കുന്നില്ല.

സംസ്ഥാന നേതൃത്തിലെ ഉള്‍പ്പാര്‍ട്ടി പോര് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്‍ അമിത് ഷായെ നേരിട്ട് ബോധിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെ ഈ പോര് ബാധിക്കുന്നുവെന്നും സിപി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 1500ഓളം സീറ്റുകളിലും 15 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ബിജെപി വിജയിച്ചിരുന്നു.

Next Story