ലക്ഷദ്വീപ് ബിജെപി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു; ഷായെ കണ്ടേക്കും
ലക്ഷദ്വീപ് അഡ്മിനിസ്റ്റര്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ദ്വീപ് ബിജെപി നേതാക്കളെ ദേശീയ നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. അഡ്മിനിസ്ട്രേറ്ററും മോദിയുടെ വിശ്വസ്തനുമായ പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ നിലപാടാണ് ലക്ഷദ്വീപ് ബിജെപി കൈകൊണ്ടത്. സംഭവത്തില്‍ കേന്ദ്രത്തിന് കത്തയക്കുകയും സര്‍വ്വകക്ഷി യോഗത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് കെപി മുത്തുക്കോയ എന്നിവരെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും തങ്ങളെ ചര്‍ച്ചക്ക് ക്ഷണിച്ചെന്നും ദ്വീപിലെ സാഹചര്യങ്ങള്‍ നേതൃത്വത്തിന് മുന്നില്‍ വിശദീകരിച്ച് നിലപാട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു. […]
30 May 2021 9:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്റ്റര്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ദ്വീപ് ബിജെപി നേതാക്കളെ ദേശീയ നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. അഡ്മിനിസ്ട്രേറ്ററും മോദിയുടെ വിശ്വസ്തനുമായ പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ നിലപാടാണ് ലക്ഷദ്വീപ് ബിജെപി കൈകൊണ്ടത്. സംഭവത്തില്‍ കേന്ദ്രത്തിന് കത്തയക്കുകയും സര്‍വ്വകക്ഷി യോഗത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തിരുന്നു.
സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് കെപി മുത്തുക്കോയ എന്നിവരെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും തങ്ങളെ ചര്‍ച്ചക്ക് ക്ഷണിച്ചെന്നും ദ്വീപിലെ സാഹചര്യങ്ങള്‍ നേതൃത്വത്തിന് മുന്നില്‍ വിശദീകരിച്ച് നിലപാട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
ഇന്ന് ദേശിയ നേതാക്കള്‍ ഇവരുമായി ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ നേരിട്ട് ഇവരെ കണ്ടേക്കുമെന്നും സൂചനയുണ്ട്. ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തത്.