Top

‘തെരഞ്ഞെടുപ്പ് പണം കൈകാര്യം ചെയ്തതില്‍ അശ്രദ്ധ പറ്റി’; സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ രൂക്ഷവിമര്‍ശനം

ണമിടപാടുകളുടെ ദൈംനദിന വിവരങ്ങള്‍ നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചില്ലെന്ന ആരോപണവും സുരേന്ദ്രനെതിരെ ദേശീയ നേതൃത്വം ഉയര്‍ത്തി.

6 Jun 2021 3:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘തെരഞ്ഞെടുപ്പ് പണം കൈകാര്യം ചെയ്തതില്‍ അശ്രദ്ധ പറ്റി’; സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ രൂക്ഷവിമര്‍ശനം
X

കൊടകര കുഴല്‍പ്പണ കേസ് മുഖ്യ ചര്‍ച്ചാവിഷയമായ ബിജെപി കോര്‍കമ്മിറ്റി യോഗം നടക്കാനിരിക്കെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പ് ആവശ്യത്തിനായുള്ള പണം കൈകാര്യം ചെയ്തതില്‍ സംസ്ഥാന നേതൃത്വത്തിന് അശ്രദ്ധയുണ്ടായെന്നാണ് ദേശീയ നേതൃത്വം വിമര്‍ശിച്ചത്. പണമിടപാടുകളുടെ ദൈംനദിന വിവരങ്ങള്‍ നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചില്ലെന്ന ആരോപണവും സുരേന്ദ്രനെതിരെ ദേശീയ നേതൃത്വം ഉയര്‍ത്തി.

കോഴ നല്‍കിയതു കൊണ്ടാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ ബജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഇന്ന് പൊലീസ് കേസെടുത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തിനൊപ്പം കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസിലും സംശയത്തിന്റെ മുന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നേര്‍ക്ക് നീളുന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലായിരുന്നു ദേശീയ നേതൃത്വത്തിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറഞ്ഞു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കവെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.

അതിനിടെ കൊച്ചിയില്‍ ചോരാനിരിക്കുന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പൊലീസ് ഇടപെടല്‍ നടത്തി. ഹോട്ടലുകളില്‍ യോഗം ചേരുന്നത് കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് പൊലീസ് വ്യക്തമാക്കി.ഇത് സംബന്ധിച്ച് പൊലീസ് ഹോട്ടലിലെത്തി നോട്ടീസ് നല്‍കി. മറ്റ് സംഘടനകളും ഇത്തരത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് യോഗം നടത്താന്‍ മറ്റ് വഴികളും പൊലീസ് ആലോചിക്കുന്നുണ്ട്.

Next Story

Popular Stories