ബിജെപി ഇങ്ങോട്ട് വരേണ്ടെന്ന് ശ്രീലങ്ക; തകര്‍ന്നത് ബിപ്ലവ് പറഞ്ഞ അമിത് ഷായുടെ സ്വപ്നം
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ വളര്‍ത്തുക എന്നതാണ് അമിത് ഷായുടെ സ്വപ്നമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദെബിന്റെ പരാമര്‍ശനത്തിന് മറുപടിയുമായി ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമീഷന് ചെയര്മാന് നിമല്‍ പുന്ചിഹെവ. ശ്രീലങ്കയില്‍ ബിജെപിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് വ്യക്തമാക്കി. ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ അനുവാദമുണ്ട. എന്നാല്‍ മറ്റു രാജ്യങ്ങളിലെ പാര്‍ട്ടികള്‍ക്ക് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നില്ലെന്ന് കമീഷന് ചെയര്മാന് മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച അഗര്‍ത്തലയിലെ […]

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ വളര്‍ത്തുക എന്നതാണ് അമിത് ഷായുടെ സ്വപ്നമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദെബിന്റെ പരാമര്‍ശനത്തിന് മറുപടിയുമായി ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമീഷന് ചെയര്മാന് നിമല്‍ പുന്ചിഹെവ. ശ്രീലങ്കയില്‍ ബിജെപിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് വ്യക്തമാക്കി.
ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ അനുവാദമുണ്ട. എന്നാല്‍ മറ്റു രാജ്യങ്ങളിലെ പാര്‍ട്ടികള്‍ക്ക് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നില്ലെന്ന് കമീഷന് ചെയര്മാന് മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച അഗര്‍ത്തലയിലെ റാലിയില്‍ വച്ചാണ് ബിജെപിയുടെ മിഷന് സൗത്ത് ഏഷ്യയെക്കുറിച്ച് ബിപ്ലവ് പറഞ്ഞത്. അയല്‍രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ വളര്‍ത്തി കൊണ്ടുവരാനാണ് അമിത് ഷാ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ വലിയ സ്വപ്നമാണതെന്നും ബിപ്ലവ് പറഞ്ഞിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിജയിച്ചു കഴിഞ്ഞാല്‍ അയല്‍രാജ്യങ്ങളിലേക്ക് ബിജെപിയെ വളര്‍ത്തുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും ബിപ്ലവ് പറയുന്നത്.
ബിപ്ലവ് പറഞ്ഞത് ഇങ്ങനെ: ഗസ്റ്റ് ഹൗസില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ അജയ് ജംവാല്‍ (ബിജെപി നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെക്രട്ടറി) പറഞ്ഞു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു എന്ന്. ഇതിന് മറുപടിയായി അമിത് ഷാ പറഞ്ഞത് ശ്രീലങ്കയും നേപ്പാളും ബാക്കിയുണ്ടെന്നാണ്. നേപ്പാളിലും ശ്രീലങ്കയിലും പാര്‍ട്ടി വളര്‍ത്തുകയും അവിടെ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയും വേണം.’ അമിത് ഷാ പറഞ്ഞതായി ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. അമിത് ഷായുടെ കീഴില്‍ മാത്രമേ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി വളരാന്‍ ബിജെപിക്ക കഴിയൂ എന്നും ദെബ് പറഞ്ഞു. ‘കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് അവരുടെ പാര്‍ട്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപിയെ മാറ്റുന്നതോടെ അമിത് ഷാ ഈ റെക്കോഡ് തകര്‍ക്കും.’ ബിപ്ലവ് ദെബ് പറഞ്ഞു.
ബിപ്ലവിന്റെ പരാമര്‍ശം വിവാദമായതിനു പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് സിപിഐഎം രംഗത്തു വന്നിരുന്നു. വിദേശരാജ്യങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ ബിജെപി ഇടപെടുന്നതാണ് ഇവിടെ വ്യക്തമാകുന്നതെന്ന് സിപിഐഎം നേതാവും മുന്‍ എംപിയുമായ ജിതേന്ദ്ര ചൗധരി പറഞ്ഞു. നേപ്പാളിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനാണിതെന്നും അദ്ദേഹം പറഞ്ഞു.