Top

മഞ്ചേശ്വരത്തും കോന്നിയിലും ജയിച്ചാല്‍ ഏത് ഉപേക്ഷിക്കും? സുരേന്ദ്രന്റെ മറുപടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ മത്സരിക്കാനൊരുങ്ങുന്നത്. ആത്മവിശ്വാസ കുറവ് കൊണ്ടാണോ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേന്ദ്രന്‍ നല്‍കിയ മറുപടി: ”ആത്മവിശ്വാസ കുറവ് കൊണ്ട് അല്ല, രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് ഞാന്‍ പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും സിപിഐഎം സഹായത്തോടെയാണ് യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. അതുകൊണ്ടു തന്നെ മണ്ഡലം തിരിച്ചുപിടിക്കേണ്ടത് വളരെ ആവശ്യമാണ്. കോന്നി എന്നെ […]

14 March 2021 4:57 AM GMT

മഞ്ചേശ്വരത്തും കോന്നിയിലും ജയിച്ചാല്‍ ഏത് ഉപേക്ഷിക്കും? സുരേന്ദ്രന്റെ  മറുപടി
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ മത്സരിക്കാനൊരുങ്ങുന്നത്.

ആത്മവിശ്വാസ കുറവ് കൊണ്ടാണോ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേന്ദ്രന്‍ നല്‍കിയ മറുപടി: ”ആത്മവിശ്വാസ കുറവ് കൊണ്ട് അല്ല, രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് ഞാന്‍ പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും സിപിഐഎം സഹായത്തോടെയാണ് യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. അതുകൊണ്ടു തന്നെ മണ്ഡലം തിരിച്ചുപിടിക്കേണ്ടത് വളരെ ആവശ്യമാണ്. കോന്നി എന്നെ സംബന്ധിച്ച് വളരെ വൈകാരിക ബന്ധമുള്ള മണ്ഡലമാണ്. പ്രത്യേകിച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട്. ഈ രണ്ടു മണ്ഡലങ്ങളിലും മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞത് വര്‍ധിച്ച ആത്മവിശ്വാസമുള്ളത് കൊണ്ടാണ്. അല്ലാതെ ആത്മവിശ്വാസകുറവുള്ളത് കൊണ്ടല്ല. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നത് രാജ്യത്തെ ആദ്യത്തെ സംഭവമല്ല. പ്രമുഖരായ പല നേതാക്കളും രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. അതിനെ തെറ്റായി കാണേണ്ട കാര്യമില്ല. ജനങ്ങളിലുള്ള വിശ്വാസമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.”

രണ്ടു മണ്ഡലത്തിലും വിജയച്ചു കഴിഞ്ഞാല്‍ ഏത് മണ്ഡലം ഉപേക്ഷിക്കുമെന്ന ചോദ്യത്തിന് സുരേന്ദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെ: ”അത്. നമുക്ക് ഇപ്പോഴേ, രണ്ടു മണ്ഡലങ്ങളിലെയും ജനങ്ങളെയും പ്രവര്‍ത്തകരെയും സംബന്ധിച്ച്, അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുകൊണ്ട് മഞ്ചേശ്വരത്തായാലും കോന്നിയായാലും എനിക്ക് ഒരു പോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണ്.”

115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും.
കാട്ടാക്കട: പികെ കൃഷ്ണദാസ്, ധര്‍മടം: സി കെ പത്മനാഭന്‍, തൃശൂര്‍: സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളി: അല്‍ഫോണ്‍സ് കണ്ണന്താനം, തിരൂര്‍: അബ്ദുള്‍ സലാം, മാനന്തവാടി: മണിക്കുട്ടന്‍,
തിരുവനന്തപുരം: സി കൃഷ്ണകുമാര്‍, ഇരിഞ്ഞാലക്കുട: ജേക്കബ് തോമസ്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Next Story