Top

‘ബിജെപി അനുഭാവിയല്ല’, സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞത് ടി വിയിലൂടെ; പിന്മാറി ബിജെപി സ്ഥാനാര്‍ത്ഥി സി മണികണ്ഠന്‍

കല്‍പ്പറ്റ: ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സി മണികണ്ഠന്‍. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അവസരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ജോലിയും കുടുംബവുമായി മുന്നോട്ടു പോകുവാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ ഒരു ബിജെപി അനുഭാവിയല്ല. ടി വിയിലൂടെ ആദ്യം പേര് കണ്ടപ്പോള്‍ മാറ്റെരാങ്കിലുമാണെന്നാണ് കരുതിയത്. എനിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ല, കക്ഷി […]

14 March 2021 8:51 PM GMT

‘ബിജെപി അനുഭാവിയല്ല’,  സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞത്  ടി വിയിലൂടെ; പിന്മാറി  ബിജെപി സ്ഥാനാര്‍ത്ഥി സി മണികണ്ഠന്‍
X

കല്‍പ്പറ്റ: ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സി മണികണ്ഠന്‍. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അവസരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ജോലിയും കുടുംബവുമായി മുന്നോട്ടു പോകുവാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ ഒരു ബിജെപി അനുഭാവിയല്ല. ടി വിയിലൂടെ ആദ്യം പേര് കണ്ടപ്പോള്‍ മാറ്റെരാങ്കിലുമാണെന്നാണ് കരുതിയത്. എനിക്ക് രാഷ്ട്രീയ പശ്ചാത്തലമില്ല, കക്ഷി രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാനും താല്‍പര്യമില്ല. വയനാട് ജില്ലയിലെ കൂടുതല്‍ ജനസഖ്യയുള്ള ആദിവാസി പണിയ വിഭാഗത്തിലെ എന്റെ പേര് പരിഗണിച്ചതില്‍ ഒരു വയനാടുകാരന്‍ എന്ന നിലയില്‍ അഭിമാനിക്കാവുന്ന കാര്യമാണ്. എന്റെ ജോലിയുമായി മുന്നോട്ടുപോകാനാണ് താല്‍പര്യം. അതുകൊണ്ട് തന്നെ ബിജെപി നല്‍കിയ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ സ്‌നേഹത്തോടെ തിരസ്‌കരിക്കുകയാണ്.

സി മണികണ്ഠന്‍

തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കനിസരിച്ചുകൊണ്ടുള്ള ഒരു ജോലിയും ജീവിതവും മാത്രമാണ് ആഗ്രഹിച്ചതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ ചിന്തിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. ഇന്നലെയാണ് വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം സി മണികണ്ഠനെ പ്രഖ്യാപിച്ചത്. നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ടീച്ചിംങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്ഠന്‍.

115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഞായറാഴ്ച്ച പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും. മാനന്തവാടിയില്‍ സികെ ജാനുവിനെ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നേതൃത്വം മണികണ്ഠനെ തെരഞ്ഞെടുക്കുകയായിരുന്നു. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ധര്‍മടത്ത് സി കെ പത്മനാഭന്‍, തൃശൂരില്‍ സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം, തിരുവനന്തപുരത്ത് സി കൃഷ്ണകുമാര്‍, ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസ് എന്നിവരാണ് മറ്റ് ചില സ്ഥാനാര്‍ത്ഥികള്‍.

Next Story