‘മോദിയച്ചന്‍ പറഞ്ഞത് 50 രൂപ, ഇപ്പോള്‍ 100 രൂപയായി’; പ്രചരണത്തിനിറങ്ങിയ വിവേക് ഗോപനോട് വോട്ടര്‍; കൂട്ടച്ചിരിയുമായി സ്ത്രീകള്‍, വീഡിയോ
കൊല്ലം ചവറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിവേക് ഗോപന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വൈറലാവുന്നത്. വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആണിത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന് മറുപടിയും നല്കി. ഇതിന് സ്ത്രീ നല്കിയ മറുപടിയാണ് വൈറലായത്. ‘ ഉണ്ടാവണം, നമ്മുടെ മോദിയച്ചന്‍ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. […]

കൊല്ലം ചവറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിവേക് ഗോപന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വൈറലാവുന്നത്. വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആണിത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്. നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന് മറുപടിയും നല്കി. ഇതിന് സ്ത്രീ നല്കിയ മറുപടിയാണ് വൈറലായത്.
‘ ഉണ്ടാവണം, നമ്മുടെ മോദിയച്ചന്‍ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷെ ഇപ്പോള്‍ നൂറ് രൂപയായി,’ സ്ത്രീ പറഞ്ഞു.
ഇതുകേട്ട് ചുറ്റുള്ള സ്ത്രീകള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സീരിയല്‍ രംഗത്ത് പ്രശസ്തനായ വിവേക് ഗോപന് ചവറ നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. രാഷ്ട്രീയത്തിലെത്തിയത് കൊണ്ട് ചലച്ചിത്ര മേഖല വിടില്ലെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമായുണ്ടാവുമെന്നും വിവേക് ഗോപന് പറഞ്ഞിരുന്നു.