Top

പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി

ആലപ്പുഴ : പുന്നപ്ര – വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് അപ്രതീക്ഷിതമായി പുന്നപ്ര – വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാനാര്‍ത്ഥി എത്തിയത്. പാവപ്പെട്ട തൊഴിലാളികളെ കമ്പിളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വയസ്പതി പറഞ്ഞു.എന്നാല്‍ രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അര്‍പ്പിക്കാനാണ് എത്തിയതെന്നും സന്ദീപ് വചസ്പതി വ്യക്തമാക്കി.

19 March 2021 2:31 AM GMT

പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി
X

ആലപ്പുഴ : പുന്നപ്ര – വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് അപ്രതീക്ഷിതമായി പുന്നപ്ര – വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാനാര്‍ത്ഥി എത്തിയത്.

പാവപ്പെട്ട തൊഴിലാളികളെ കമ്പിളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വയസ്പതി പറഞ്ഞു.
എന്നാല്‍ രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അര്‍പ്പിക്കാനാണ് എത്തിയതെന്നും സന്ദീപ് വചസ്പതി വ്യക്തമാക്കി.

Next Story