‘എന്നെ തട്ടിക്കൊണ്ടുപോയതല്ല’; കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി
കൊല്ലം: കൊല്ലത്ത് കാണാതായെന്ന് പറയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ഒടുവില്‍ തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതിനാല്‍ മാറി നിന്നതാണെന്നും അജീവ് കുമാര്‍ പ്രതികരിച്ചു. ഇയാളെ അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അജീവ് കുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തകാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ […]

കൊല്ലം: കൊല്ലത്ത് കാണാതായെന്ന് പറയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ഒടുവില്‍ തിരിച്ചെത്തി.
നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതിനാല്‍ മാറി നിന്നതാണെന്നും അജീവ് കുമാര്‍ പ്രതികരിച്ചു. ഇയാളെ അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം അജീവ് കുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തകാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ ഇടതുമുന്നണി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.
- TAGS:
- BJP
- Kollam
- missing case
- NDA