Top

ബി ഗോപാലകൃഷ്ണന്‍ തോറ്റു

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി വക്താവുമായ ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. കുട്ടന്‍കുളങ്ങര വാര്‍ഡിലാണ് പരാജയം. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്റെ പരാജയം. തൃശ്ശൂര്‍ കോര്‍പറേഷനില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത്. വലിയ വിജയ പ്രതീക്ഷയിലായിരുന്നു ബിജെപി ഗോപാലകൃഷ്ണനെ ഇറക്കിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു ബിജെപി കുട്ടന്‍ കുളങ്ങരയില്‍ സീറ്റ് പിടിച്ചത്. തന്നെ തോല്‍പിക്കാന്‍ പാര്‍ട്ടി യുഡിഎഫിന് വോട്ടുമറിച്ചെന്നും സിപിഐഎമ്മും […]

15 Dec 2020 11:36 PM GMT

ബി ഗോപാലകൃഷ്ണന്‍ തോറ്റു
X

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി വക്താവുമായ ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. കുട്ടന്‍കുളങ്ങര വാര്‍ഡിലാണ് പരാജയം. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്റെ പരാജയം.

തൃശ്ശൂര്‍ കോര്‍പറേഷനില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത്. വലിയ വിജയ പ്രതീക്ഷയിലായിരുന്നു ബിജെപി ഗോപാലകൃഷ്ണനെ ഇറക്കിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു ബിജെപി കുട്ടന്‍ കുളങ്ങരയില്‍ സീറ്റ് പിടിച്ചത്.

തന്നെ തോല്‍പിക്കാന്‍ പാര്‍ട്ടി യുഡിഎഫിന് വോട്ടുമറിച്ചെന്നും സിപിഐഎമ്മും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തിയെന്നും കഴിഞ്ഞദിവസം ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇവിടെ ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന്‍ കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.

സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തവരുടെ വോട്ട് കുറയും എന്ന സംശയത്തിലാണ് വോട്ട് മറിച്ചെന്ന ആരോപണവുമായി ഗോപാലകൃഷ്ണന്‍ എത്തിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഗോപാലകൃഷ്ണന്റെ തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങളുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഇവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ഞൂറോളം വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഴുന്നൂറ് വോട്ടുംകളും ബിജെപി നേടിയിരുന്നു.

Next Story