തിലകന്റെ മകൻ പരാജയപ്പെട്ടു
തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ തിലകന്റെ മകൻ പരാജയപ്പെട്ടു. ഷിബു തിലകന് തൃപ്പൂണിത്തുറ 25-ാം ഡിവിഷനില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു. എല്‍.ഡി.എഫ്. സ്വതന്ത്രനായ സി.എ. ബെന്നിയോടാണ് ഷിബു പരാജയപ്പെട്ടത്. തിലകനെ പോലെ തന്നെ അഭിനേതാവായിരുന്നു ഷിബുവും. തിലകന്റെ നാടക ട്രൂപ്പില്‍ സജീവമായിരുന്നു. യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി ചില ചിത്രങ്ങളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. തെരഞ്ഞടുപ്പിലെ മറ്റൊരു താര സാനിധ്യമായ നിർമ്മാതാവ് നെൽസൺ ഐപ്പും പരാജയപ്പെട്ടിരുന്നു. മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം ‘മധുരരാജ’യുടെ […]

തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ തിലകന്റെ മകൻ പരാജയപ്പെട്ടു. ഷിബു തിലകന് തൃപ്പൂണിത്തുറ 25-ാം ഡിവിഷനില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു. എല്‍.ഡി.എഫ്. സ്വതന്ത്രനായ സി.എ. ബെന്നിയോടാണ് ഷിബു പരാജയപ്പെട്ടത്.
തിലകനെ പോലെ തന്നെ അഭിനേതാവായിരുന്നു ഷിബുവും. തിലകന്റെ നാടക ട്രൂപ്പില്‍ സജീവമായിരുന്നു. യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി ചില ചിത്രങ്ങളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
തെരഞ്ഞടുപ്പിലെ മറ്റൊരു താര സാനിധ്യമായ നിർമ്മാതാവ് നെൽസൺ ഐപ്പും പരാജയപ്പെട്ടിരുന്നു. മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം ‘മധുരരാജ’യുടെ നിര്‍മാതാവായിരുന്നു നെൽസൺ ഐപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നെല്‍സണ്‍ ഐപ്പ് കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശേരിയിലാണ് മത്സരിച്ചത്. 218 വോട്ടുകള്‍ക്ക് എല്‍.ഡി.എഫിന്റെ പി.എം. സുരേഷിനോടാണ് നെൽസൺ പരാജയപ്പെട്ടത്.