പ്രായപൂര്‍ത്തിയാകാത്ത സ്ഥാനാര്‍ത്ഥിയെ ഇറക്കി ബിജെപി; പത്രിക തള്ളി, ഒടുവില്‍ ഡമ്മി
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്തയാളെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഇറക്കി അബദ്ധം പിണഞ്ഞ് ബിജെപി. തെരഞ്ഞെടുപ്പില്‍ മത്സരിപ്പാന്‍ 21 വയസ് തികയണമെന്ന നിയമം പാലിക്കാതെയായിരുന്നു ബിജെപി നടുവില്‍ പഞ്ചായത്തിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ച് പത്രിക സമര്‍പ്പിച്ചത്. നടുവിലിലെ പതിനഞ്ചാം വാര്‍ഡിലാണ് സംഭവം. 20 വയസ് മാത്രമുള്ള പോത്തുകുണ്ട് സ്വദേശിനിയെയാരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. സൂക്ഷ്മപരിശോധനയിുല് വരണാധികാരി പത്രിക തള്ളി. ഇതോടെ ഡമ്മി സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി. വനിതാ സംവരണ വാര്‍ഡിലും ബിജെപി പ്രവര്ത്തകന് നാമ നിര്‍ദേശ പത്രിക നല്‍കിയിരുന്നു. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം […]

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്തയാളെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഇറക്കി അബദ്ധം പിണഞ്ഞ് ബിജെപി. തെരഞ്ഞെടുപ്പില്‍ മത്സരിപ്പാന്‍ 21 വയസ് തികയണമെന്ന നിയമം പാലിക്കാതെയായിരുന്നു ബിജെപി നടുവില്‍ പഞ്ചായത്തിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ച് പത്രിക സമര്‍പ്പിച്ചത്.
നടുവിലിലെ പതിനഞ്ചാം വാര്‍ഡിലാണ് സംഭവം. 20 വയസ് മാത്രമുള്ള പോത്തുകുണ്ട് സ്വദേശിനിയെയാരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.
സൂക്ഷ്മപരിശോധനയിുല് വരണാധികാരി പത്രിക തള്ളി. ഇതോടെ ഡമ്മി സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി.
വനിതാ സംവരണ വാര്‍ഡിലും ബിജെപി പ്രവര്ത്തകന് നാമ നിര്‍ദേശ പത്രിക നല്‍കിയിരുന്നു. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല് ബീച്ചില്‍ പിവി രാജീവനാണ് പത്രിക നല്‍കിയത്. സൂഷ്മ പരിശോധനയില്‍ ഈ പത്രികയുമ തള്ളുകയായിരുന്നു.
- TAGS:
- BJP
- Local Body Election