Top

‘ബി ജെ പി സന്ന്യാസിമാരെ വഞ്ചിക്കുന്നു’; ധാര്‍മ്മിക് ന്യാസ് അധ്യക്ഷന്‍ ഗൗരവ് കൃഷ്ണ ചന്ദ്ര ശാസ്ത്രി കോണ്‍ഗ്രസില്‍

ബി ജെ പി മതപുരോഹിതരേയും സന്ന്യാസിമാരേയും വഞ്ചിക്കുകയാണെന്നാരോപിച്ച് ധാര്‍മ്മിക് ന്യാസ് ദേശീയ അധ്യക്ഷനും ബി ജെ പിയുടെ സ്റ്റാര്‍ പ്രചാരകനുമായ ഗൗരവ് കൃഷ്ണ ചന്ദ്ര ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാറ്റ്‌നയില്‍ ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝായുടെ സാന്നിധ്യത്തിലാണ് ഗൗരവ് കൃഷ്ണ ചന്ദ്ര ശാസ്ത്രിയും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാറ്റ്‌നയിലെ സദാഗത് ആശ്രമത്തില്‍ നടന്ന വാർത്താ സമ്മേളത്തിലായിരുന്നു കൂടുമാറ്റം സംബന്ധിച്ച ഗൗരവ് കൃഷ്ണയുടെ പ്രഖ്യാപനം . രാഷ്ട്രീയ നേട്ടത്തിന് മാത്രമായി മതപുരോഹിതരേയും സന്ന്യാസിമാരേയും ബി ജെ […]

27 July 2021 5:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബി ജെ പി സന്ന്യാസിമാരെ വഞ്ചിക്കുന്നു’; ധാര്‍മ്മിക് ന്യാസ് അധ്യക്ഷന്‍ ഗൗരവ് കൃഷ്ണ ചന്ദ്ര ശാസ്ത്രി കോണ്‍ഗ്രസില്‍
X

ബി ജെ പി മതപുരോഹിതരേയും സന്ന്യാസിമാരേയും വഞ്ചിക്കുകയാണെന്നാരോപിച്ച് ധാര്‍മ്മിക് ന്യാസ് ദേശീയ അധ്യക്ഷനും ബി ജെ പിയുടെ സ്റ്റാര്‍ പ്രചാരകനുമായ ഗൗരവ് കൃഷ്ണ ചന്ദ്ര ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാറ്റ്‌നയില്‍ ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝായുടെ സാന്നിധ്യത്തിലാണ് ഗൗരവ് കൃഷ്ണ ചന്ദ്ര ശാസ്ത്രിയും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാറ്റ്‌നയിലെ സദാഗത് ആശ്രമത്തില്‍ നടന്ന വാർത്താ സമ്മേളത്തിലായിരുന്നു കൂടുമാറ്റം സംബന്ധിച്ച ഗൗരവ് കൃഷ്ണയുടെ പ്രഖ്യാപനം .

രാഷ്ട്രീയ നേട്ടത്തിന് മാത്രമായി മതപുരോഹിതരേയും സന്ന്യാസിമാരേയും ബി ജെ പി ഉപയോഗിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ബി ജെ പിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വഞ്ചിക്കപ്പെട്ടതായ അനുഭവമാണ് ഉണ്ടാകുന്നതെന്നും ഗൗരവ് കൃഷ്ണ പറഞ്ഞു. അധികാരം പിടിച്ചെടുക്കാനുള്ള ചവിട്ടുപടി മാത്രമായാണ് സന്ന്യാസി സമാജങ്ങളെ ബി ജെ പി ഉപയോഗിക്കുന്നതെന്ന് ഗൗരവ് പാര്‍ട്ടിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തി. പിന്നീട് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുവെന്നും ഗൗരവ് ആരോപിച്ചു. സന്യാസി സമൂഹം എപ്പോഴും ഈ നിലപാടിനെ വെറുക്കുന്നുവെന്നും ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ട് നടത്തിയ വിശദീകരണത്തില്‍ ബി ജെ പിക്കെതിരെ ആഞ്ഞടിച്ചു.

ബി ജെ പിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കപ്പെടുന്നില്ലെന്നും പാര്‍ട്ടിയില്‍ പൊതുജനതാത്പര്യം മുന്‍ നിര്‍ത്തി ഒരു പ്രശ്‌നവും ഉയര്‍ത്തികാണിക്കാന്‍ അനുവദിക്കുകയുമില്ലെന്നും ഗൗരവ് പാര്‍ട്ടിക്കെതിരെ ആരോപണമുന്നയിച്ചു. ശാസ്ത്രിയെ കൂടാതെ സന്ന്യാസിമാരായ നികേഷ് ചൗധരി, ധീരജ് പാണ്ഡെ, അഞ്ജനി ചൗധരി എന്നിവരും ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Next Story