Top

യുപിയിലും ബീഹാറിലും മാഫിയ ഭരണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി; ‘ബംഗാളും വഴുതികൊണ്ടിരിക്ക്കന്നത് മാഫിയ ഭരണത്തിലേക്ക്’

യുപിയിലും ബീഹാറിലും മാഫിയ ഭരണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി; ‘ബംഗാളുംവഴുതികൊണ്ടിരിക്കുന്നത് മാഫിയ ഭരണത്തിലേക്ക്’ കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലും ബീഹാറിലും മാഫിയ ഭരണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇപ്പോള്‍ ഈ സംസ്ഥാനങ്ങളിലെ പോലെ പശ്ചിമ ബംഗാള്‍ മാഫിയ ഭരണത്തിലേക്ക് വഴുതികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അര്‍ത്ഥമാക്കി. സംസ്ഥാനത്ത് ഒരു ബിജെപി നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കൊണ്ട് സംസാരിക്കവേ ആയിരുന്നു ദിലീപ് ഘോഷിന്റെ ഈ പ്രസ്താവന.‘പശ്ചിമ ബംഗാള്‍ ഉത്തര്‍പ്രദേശിനെയും ബീഹാറിനെയും പോലെ മാഫിയ ഭരണത്തിലേക്ക് വഴുതികൊണ്ടിരിക്കുകയാണ്. പൊലീസ് […]

6 Oct 2020 3:30 AM GMT

യുപിയിലും ബീഹാറിലും മാഫിയ ഭരണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി; ‘ബംഗാളും വഴുതികൊണ്ടിരിക്ക്കന്നത് മാഫിയ ഭരണത്തിലേക്ക്’
X

യുപിയിലും ബീഹാറിലും മാഫിയ ഭരണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി; ‘ബംഗാളും
വഴുതികൊണ്ടിരിക്കുന്നത് മാഫിയ ഭരണത്തിലേക്ക്’

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലും ബീഹാറിലും മാഫിയ ഭരണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇപ്പോള്‍ ഈ സംസ്ഥാനങ്ങളിലെ പോലെ പശ്ചിമ ബംഗാള്‍ മാഫിയ ഭരണത്തിലേക്ക് വഴുതികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അര്‍ത്ഥമാക്കി.

സംസ്ഥാനത്ത് ഒരു ബിജെപി നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കൊണ്ട് സംസാരിക്കവേ ആയിരുന്നു ദിലീപ് ഘോഷിന്റെ ഈ പ്രസ്താവന.
‘പശ്ചിമ ബംഗാള്‍ ഉത്തര്‍പ്രദേശിനെയും ബീഹാറിനെയും പോലെ മാഫിയ ഭരണത്തിലേക്ക് വഴുതികൊണ്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് മുമ്പില്‍ വെച്ച് ബിജെപി കൗണ്‍സിലര്‍ കൊല്ലപ്പെട്ടത് നാണക്കേടാണ്’, ദിലീപ് ഘോഷിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു.

ബിജെപി അധികാരമുള്ള സംസ്ഥാനങ്ങളില്‍ മാഫിയ ഭരണമായണുള്ളതെന്ന് ദിലീപ് ഘോഷ് സമ്മതിച്ച് നല്ല കാര്യമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയോട് പ്രതികരിച്ചത്. ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് സ്ഥാപിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതേ സമയത്ത് തന്നെയുള്ള ദിലീപ് ഘോഷിന്റെ പ്രസ്താവന വലിയ തിരിച്ചടിയാണ്.

Next Story