‘ഡല്‍ഹിയില്‍ പോയി ചര്‍ച്ച ചെയ്തിട്ടും മാറ്റമില്ല’; ബിജെപി അധിക്ഷേപം ഇനിയും പൊറുക്കാനാകില്ലന്ന് ബിഡിജെഎസ്
കേരളത്തിലെ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത രൂക്ഷമാവുന്നു. എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷി ബിഡിജെഎസിന് തക്കതായ പരിഗണന ലഭിക്കുന്നില്ലെന്ന വിഷയമാണ് ഭിന്നത രൂക്ഷമാക്കുന്നത്. കടുത്ത അവഗണന നേരിട്ട് ഇനിയും എന്‍ഡിഎയില്‍ തുടരേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ വിഷയം ബിജെപി ദേശീയ നേതൃത്വത്തെ ഉള്‍പ്പെട നേരിട്ട് അറിയിച്ചിട്ടും നിലപാടില്‍ മാറ്റമില്ലെന്നതും അതൃപ്തി രൂക്ഷമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണിയില്‍ നേരിട്ടത് കടുത്ത അധിക്ഷേപമാണെന്ന പൊതു നിലപാടാണ് ബിഡിജെഎസിന് ഉള്ളിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടുങ്ങല്ലൂരുള്പ്പെടെ ബിഡിജെഎസിന് അവകാശപ്പെട്ട […]
19 July 2021 9:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളത്തിലെ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത രൂക്ഷമാവുന്നു. എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷി ബിഡിജെഎസിന് തക്കതായ പരിഗണന ലഭിക്കുന്നില്ലെന്ന വിഷയമാണ് ഭിന്നത രൂക്ഷമാക്കുന്നത്. കടുത്ത അവഗണന നേരിട്ട് ഇനിയും എന്‍ഡിഎയില്‍ തുടരേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ വിഷയം ബിജെപി ദേശീയ നേതൃത്വത്തെ ഉള്‍പ്പെട നേരിട്ട് അറിയിച്ചിട്ടും നിലപാടില്‍ മാറ്റമില്ലെന്നതും അതൃപ്തി രൂക്ഷമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണിയില്‍ നേരിട്ടത് കടുത്ത അധിക്ഷേപമാണെന്ന പൊതു നിലപാടാണ് ബിഡിജെഎസിന് ഉള്ളിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടുങ്ങല്ലൂരുള്പ്പെടെ ബിഡിജെഎസിന് അവകാശപ്പെട്ട സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. വര്‍ക്കലയില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. താമര ചിഹ്നത്തില്‍ മത്സരിച്ചോ എന്ന് പോലും ബിജെപി നേതാക്കള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളോട് പ്രതികരിച്ചെന്നുള്പ്പെടെയുള്ള വിഷയങ്ങളും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.
ഇതിന് പുറമെയാണ് വാഗ്ദാനം ചെയ്ത രാജ്യസഭാംഗത്വം, കോര്പറേഷന് – ബോര്‍ഡ് ഭാരവാഹിത്വങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍. ഇവയൊന്നും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഡല്‍ഹിയിലേക്ക് വിളിച്ച് ചര്‍ച്ചയും നടത്തിയിരുന്നു. എന്നിട്ടും വ്യക്തമായ ഉറപ്പ് ഒന്നും ലഭിക്കാത്തതും അതൃപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹര്യത്തില്‍ ഇനിയും തുടരേണ്ടെന്ന നിലപാടാണ് പൊതുവില്‍ പാര്‍ട്ടിക്ക് ഉള്ളില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
- TAGS:
- BDJS
- BJP
- BJP Kerala
- NDA