
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പത്രിക സമര്‍പ്പണത്തിന് തൊട്ടുമുന്‍പ് ഏറ്റുമാനൂരുണ്ടായ ബിജെപി ബിഡിജെഎസ് തര്‍ക്കം വിവാദമാകുന്നു. സീറ്റ് തര്‍ക്കം നിലനിന്നിരുന്ന ഏറ്റുമാനൂരില്‍ എന്‍ഡിഎയില്‍ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് വിവാദമായത്. ബിജെപിയ്ക്കായി എന്‍ ഹിരകുമാറും ബിഡിജെഎസിനായി ടിഎന്‍ ശ്രീനിവാസനുമാണ് ആദ്യം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരുന്നത്. തര്‍ക്കം രൂക്ഷമായതോടെ ബിഡിജെഎസ് പത്രിക പിന്‍വലിക്കുകയാണെന്ന് ബിജെപി സ്ഥാനാര്‍ഥി അറിയിക്കുകയായിരുന്നു.
ഏറ്റുമാനൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഭരത് കൈപ്പാറേടനെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ല. ഏറ്റുമാനൂരിലെ ബിജെപി, ബി ഡിജെ എസ് തർക്കമാണ് മുന്നണിക് രണ്ട് സ്ഥാനാർഥി എന്ന നിലയിൽ കാര്യങ്ങൾ എത്തിച്ചത്. ഭരത് കൈപ്പാറേടനെ ആദ്യം ബിഡിജെഎസ് സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചെങ്കിലും
നരേന്ദ്രമോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കാര്യം ചുണ്ടിക്കാട്ടി ബിജെപി പരാതി ഉന്നയിച്ചതോടെയാണ് ആശയക്കുഴപ്പം രൂക്ഷമാകുന്നത്. തുടന്ന് ശ്രീനിവാസൻ നായരെ ബി ഡി ജെ എസ് സ്ഥാനാർത്ഥിയാക്കി. എന്നാൽ കൺവെൻഷൻ അടക്കമുള്ള പ്രവർത്തനങ്ങളിലേക്ക് സ്ഥാനാർഥി കടന്നില്ല. ഇത് ഇടത് സ്ഥാനാർഥി വി എൻ വാസവനുമായുള്ള ബി .ഡി .ജെ .എസിൻ്റെ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് എന്നാണ് ബിജെപിയുടെ ആരൊപണം ഇതോടെ ആണ് അവസാന നിമിഷം ബിജെപി സ്ഥാനാർഥിയുമായ രംഗത്തെത്തിയത്. എന്നാൽ ബിഡിജെഎസ് ഏറ്റുമാനൂർ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്നും മുന്നണി ചർച്ചകൾ പുരോഗമിക്കുകയാണ് ഏറ്റുമാനൂരിലെ ബി .ജെ.പി സ്ഥാനാർഥി ടി .എൻ .ഹരികുമാർ പറഞ്ഞു.
സ്ഥാനാർഥിയെ നിർത്തിയതിന് പിന്നാലെ ബിജെപി ഏറ്റുമാരിൽ തിരഞ്ഞെടുപ്പ് കൺവെൻഷനും നടത്തി. പൂഞ്ഞാറിലും ആദ്യം നിർത്തിയ സ്ഥാനാർഥിയെ ബിഡിജെഎസ് മാറ്റിയിരുന്നു.