Top

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ ബി ഗോപാലകൃഷ്ണന്റെ ഹിസ്റ്ററി ക്ലാസ്; ‘നിങ്ങള്‍ ഗാന്ധിജിയെ നാടുകടത്താമെന്നേറ്റു, ബ്രിട്ടീഷുകാരില്‍നിന്നും വെള്ളിക്കാശ് വാങ്ങി’

കോടിയേരി ബാലകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് തുറന്ന കത്തുമായി ബിജെപി. സിപിഐഎം ചരിത്രം വളച്ചൊടിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനകളെല്ലാം അതിശയകരവും പരിഹാസ്യവുമാണെന്ന് കത്തില്‍ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ‘സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കിനെ പ്രകീര്‍ത്തിച്ച് എഴുതിയത് വാസ്തവത്തില്‍ ചരിത്രം മനസ്സിലാക്കാതെയോ അതോ ചരിത്രത്തിലെ അടവ് നയമോ? 1920 ഒക്ടോബര്‍ 17 ന് താഷ്‌ക്കന്റില്‍ ആരംഭം കുറിച്ചത് തന്നെ ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച് തുര്‍ക്കിയിലേക്ക് പോയ […]

19 Oct 2020 9:01 AM GMT

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ ബി ഗോപാലകൃഷ്ണന്റെ ഹിസ്റ്ററി ക്ലാസ്; ‘നിങ്ങള്‍ ഗാന്ധിജിയെ നാടുകടത്താമെന്നേറ്റു, ബ്രിട്ടീഷുകാരില്‍നിന്നും വെള്ളിക്കാശ് വാങ്ങി’
X

കോടിയേരി ബാലകൃഷ്ണന്‍, എംബി രാജേഷ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് തുറന്ന കത്തുമായി ബിജെപി. സിപിഐഎം ചരിത്രം വളച്ചൊടിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനകളെല്ലാം അതിശയകരവും പരിഹാസ്യവുമാണെന്ന് കത്തില്‍ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

‘സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കിനെ പ്രകീര്‍ത്തിച്ച് എഴുതിയത് വാസ്തവത്തില്‍ ചരിത്രം മനസ്സിലാക്കാതെയോ അതോ ചരിത്രത്തിലെ അടവ് നയമോ? 1920 ഒക്ടോബര്‍ 17 ന് താഷ്‌ക്കന്റില്‍ ആരംഭം കുറിച്ചത് തന്നെ ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച് തുര്‍ക്കിയിലേക്ക് പോയ മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്ക് അടക്കമുള്ള രാജ്യ ദ്രോഹികളെ സംഘടിപ്പിച്ച് കൊണ്ടായിരുന്നത്‌കൊണ്ട് തുടക്കം മുതല്‍ ഒടുക്കം നൂറാം വര്‍ഷം വരെ രാജ്യദ്രോഹത്തിന്റെ ഉചഅ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്തര്‍ലീനമായിരുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ?’, ബിജെപി കത്തില്‍ ചോദിച്ചു.

ഗാന്ധിജിയെ നാട് കടത്താന്‍ സഹായിക്കാമെന്ന് ഏറ്റ് ബ്രിട്ടീഷ്‌കാരുമായി 1942 ജൂലൈ 23 ന് നിങ്ങള്‍ കൊടുത്ത ഉറപ്പിലല്ലേ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിങ്ങള്‍ക്ക് ചില സൗകര്യങ്ങള്‍ ചെയ്ത് തന്നത്, എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ? ഒരു നൂറ്റാണ്ടിന്റെ രാജ്യദ്രോഹമാണ് കമ്മ്യൂണിസത്തിന്റെ സംഭാവന എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി അല്‍പ്പം പോലും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.

കശ്മീര്‍ വിഘടനവാദികളോടും ഇസ്ലാമിക് ഭീകരവാദികളോടും നിങ്ങള്‍ പുലര്‍ത്തുന്ന മൈത്രിയും മാനസികബന്ധവും രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂഷണമാണന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? രാജ്യം, ആണവായുധം നിര്‍മ്മിച്ച് കരുത്ത് കാട്ടിയപ്പോഴും ചന്ദ്രയാന്‍ പദ്ധതി തയ്യാറാക്കിയപ്പോഴും നിങ്ങള്‍ എതിര്‍ത്തു. ഭാരതം മുന്നോട്ട് പുരോഗമിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ പിന്നില്‍ നിന്ന് കുത്തി പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ കത്തില്‍ ആരോപിച്ചു.

നൂറ് വര്‍ഷത്തെ അപചയം കണ്ടെത്തി തിരുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണ അഭ്യര്‍ത്ഥനയോടെയാണ് ഗോപാലകൃഷ്ണന്‍ കത്ത് അവസാനിപ്പിക്കുന്നത്.

ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ കത്തിന്റെ പൂര്‍ണ രൂപം:

കോടിയേരി ബാലകൃഷ്ണന്‍, എംബി രാജേഷ് എന്നിവര്‍ അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒരു തുറന്ന കത്ത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യയുടെ നൂറാം വര്‍ഷം പ്രമാണിച്ച് നിങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയും ഫേസ്ബുക്ക് പോസ്റ്റും കണ്ടപ്പോള്‍ അതിശയവും അനുചിതത്വവും ഏറെ പരിഹാസവും തോന്നി.

സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കിനെ പ്രകീര്‍ത്തിച്ച് എഴുതിയത് വാസ്തവത്തില്‍ ചരിത്രം മനസ്സിലാക്കാതെയോ അതോ ചരിത്രത്തിലെ അടവ് നയമോ? 1920 ഒക്ടോബര്‍ 17 ന് താഷ്‌ക്കന്റില്‍ ആരംഭം കുറിച്ചത് തന്നെ ഭാരതത്തെ ഹറാമായി പ്രഖ്യാപിച്ച് തുര്‍ക്കിയിലേക്ക് പോയ മുഹമ്മദ് അലി, മുഹമ്മദ് ഷാഫിക്ക് അടക്കമുള്ള രാജ്യ ദ്രോഹികളെ സംഘടിപ്പിച്ച് കൊണ്ടായിരുന്നത്‌കൊണ്ട് തുടക്കം മുതല്‍ ഒടുക്കം നൂറാം വര്‍ഷം വരെ രാജ്യദ്രോഹത്തിന്റെ DNA കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്തര്‍ലീനമായിരുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ?

1925 ഡിസംബര്‍ 26 ന് കാന്‍പുരില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ നിന്ന് സംഘാടകനായിരുന്ന സത്യഭക്തയെ M. Nറോയ് പുറത്താക്കിയത് ഇതിന്റെ ആദ്യ ഉദാഹരണമായിരുന്നില്ലേ? 1939 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1941 ജൂണ്‍ 22ന് ഹിറ്റ്‌ലര്‍, റഷ്യയെ അക്രമിച്ച ദിനം മുതല്‍ റഷ്യ അമേരിക്ക ബ്രിട്ടന്‍ അച്ചുതണ്ടിന് വേണ്ടി ചാരപ്പണി നടത്തി ഗാന്ധിജിയേയും സ്വാതന്ത്ര്യ സമര സേനാനികളേയും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഒറ്റിക്കൊടുത്തില്ലേ? യൂദാസിന് കിട്ടിയ വെള്ളിനാണയം പോലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തന്ന വെള്ളിനാണയത്തിലല്ലേ ദേശാഭിമാനി പത്രം, നിങ്ങള്‍ 1942 Sep 6 ന് തുടങ്ങിയത് ?

ഗാന്ധിജിയെ നാട് കടത്താന്‍ സഹായിക്കാമെന്ന് ഏറ്റ് ബ്രിട്ടീഷ്‌കാരുമായി 1942 ജൂലൈ 23 ന് നിങ്ങള്‍ കൊടുത്ത ഉറപ്പിലല്ലേ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിങ്ങള്‍ക്ക് ചില സൗകര്യങ്ങള്‍ ചെയ്ത് തന്നത്, എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ? ഒരു നൂറ്റാണ്ടിന്റെ രാജ്യദ്രോഹമാണ് കമ്മ്യൂണിസത്തിന്റെ സംഭാവന എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി അല്‍പ്പം പോലും ഉണ്ടാകില്ല.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഒപ്പം നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് കോമിന്റന്റ് ആഹ്വാനം ചെയ്തതും അത് അംഗീകരിച്ച് പ്രമേയം പസ്സാക്കി നാട്ടിലെ രാജ്യസ്‌നേഹികളെ ഒറ്റിക്കൊടുത്തതും ബ്രിട്ടനെ എതിര്‍ത്ത ഗാന്ധിജി,സുബാഷ് ചന്ദ്ര ബോസ് എന്നിവരടക്കമുള്ള ദേശസ്‌നേഹികളെ അധിക്ഷേപിച്ചതും അപമാനിച്ചതും നിങ്ങള്‍ മറന്ന് പോയതോ അതോ മന:പൂര്‍വ്വം ഓര്‍മ്മിക്കാതിരുന്നതോ?

ഭാരത വിഭജനത്തിന് ജിന്നക്ക് പ്രേരണയായി ഭൂപടമുണ്ടാക്കി പാക്കിസ്ഥാന്‍ എന്ന് നാമകരണം ചെയ്തതിലും നിങ്ങളുടെ പങ്ക് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മറക്കാനാകില്ല. ഭാരതം രണ്ടായിട്ടല്ല പതിനാലായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നില്ലേ? 1947 ആഗസ്റ്റ് 15 സ്വാതന്ത്യ ദിനം കരിദിനം ആയി ആചരിക്കാന്‍ കല്‍ക്കത്ത തീസിസിലുടെ പ്രഖ്യാപിച്ചതും കിട്ടിയ സ്വാതന്ത്ര്യം ബൂര്‍ഷാ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചതും നിങ്ങള്‍ ബോധപൂര്‍വ്വം മറക്കുന്നത് കൊണ്ട് ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നു.

സ്വതന്ത്ര ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ രാജ്യദ്രോഹങ്ങളില്‍ ചിലത് മാത്രം നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഈ സമയം ഞാന്‍ വിനിയോഗിക്കട്ടെ. സ്വാതന്ത്ര്യത്തിന് ശേഷം ഉടന്‍ വന്ന ധാന്യ ക്ഷാമത്തില്‍ കപ്പല്‍ വഴി വന്ന ധാന്യം ഇറക്കാന്‍ അനുവദിക്കാതെ തൊഴിലാളികളെ അണിനിരത്തിയതും ചൈനയുമായി 1962 ല്‍ നടന്ന യുദ്ധത്തില്‍ ചൈനയോടൊപ്പം നിന്നതും ചൈനക്ക് വേണ്ടി സംസാരിച്ചതും ജനങ്ങള്‍ മറന്നിട്ടില്ലെന്ന് മാത്രമല്ല ധോക് ലാം സംഭവത്തിലടക്കം ഇപ്പോഴും നിങ്ങള്‍ ചൈന ഭക്തി തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കാശ്മീര്‍ വിഘടനവാദികളോടും ഇസ്‌ളാമിക് ഭീകരവാദികളോടും നിങ്ങള്‍ പുലര്‍ത്തുന്ന മൈത്രിയും മാനസികബന്ധവും രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂഷണമാണന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? രാജ്യം, ആണവായുധം നിര്‍മ്മിച്ച് കരുത്ത് കാട്ടിയപ്പോഴും ചന്ദ്രയാന്‍ പദ്ധതി തയ്യാറാക്കിയപ്പോഴും നിങ്ങള്‍ എതിര്‍ത്തു. ഭാരതം മുന്നോട്ട് പുരോഗമിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ പിന്നില്‍ നിന്ന് കുത്തി പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.

ഇതാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ന് വരെയുള്ള ചരിത്രം. അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യ ലോക ഭൂപടത്തില്‍ നിന്ന് മറഞ്ഞ് പോയെനെ. നൂറ് വര്‍ഷത്തെ അപചയം കണ്ടെത്തി തിരുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്ന ഭ്യര്‍ത്ഥനയോടെ,

അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ബിജെപി മുഖ്യവക്താവ്.

Next Story