Top

ത്രിപുരയില്‍ സിപിഐഎം എംഎല്‍എക്ക് നേരെ ബിജെപി ആക്രമണം; ആക്രമണം ജയ്ശ്രീറാം വിളിച്ചെന്ന് പ്രവര്‍ത്തകര്‍

അഗര്‍ത്തല: ത്രിപുരയിലെ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവും എംഎല്‍എയുമായ സുധന്‍ ദാസിന് ഗുരുതര പരിക്ക്. എംഎല്‍എ അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ധനവിലവര്‍ദ്ധനവിനും അതോടനുബന്ധിച്ചുള്ള മറ്റ് അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനവിനുമെതിരെ ഞായറാഴ്ച ബെലോനിയയില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിനുശേഷം സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും ബസ് സ്റ്റാന്‍ഡിന് പരിസരത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണമെന്ന് സിപിഐഎം ആരോപിക്കുന്നു. ജയ്ശ്രീം റാം വിളിച്ചുകൊണ്ട് വാഹനങ്ങളിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കല്ലെറിയുകയായിരുന്നു […]

28 Jun 2021 6:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ത്രിപുരയില്‍ സിപിഐഎം എംഎല്‍എക്ക് നേരെ ബിജെപി ആക്രമണം; ആക്രമണം ജയ്ശ്രീറാം വിളിച്ചെന്ന് പ്രവര്‍ത്തകര്‍
X

അഗര്‍ത്തല: ത്രിപുരയിലെ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവും എംഎല്‍എയുമായ സുധന്‍ ദാസിന് ഗുരുതര പരിക്ക്. എംഎല്‍എ അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ധനവിലവര്‍ദ്ധനവിനും അതോടനുബന്ധിച്ചുള്ള മറ്റ് അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനവിനുമെതിരെ ഞായറാഴ്ച ബെലോനിയയില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിനുശേഷം സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും ബസ് സ്റ്റാന്‍ഡിന് പരിസരത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണമെന്ന് സിപിഐഎം ആരോപിക്കുന്നു.

ജയ്ശ്രീം റാം വിളിച്ചുകൊണ്ട് വാഹനങ്ങളിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കല്ലെറിയുകയായിരുന്നു എന്നാണ് പരിക്കേറ്റ പ്രവര്‍ത്തകരുടെ മൊഴി. ബിജെപി പ്രവര്‍ത്തകരുടെ കല്ലേറില്‍ സുധന്‍ ദാസിന് തലക്കും കൈയ്യിനുമാണ് പരിക്കേറ്റത്. പിന്നീട് സുധന്‍ ദാസിന്റെ വീടിനും ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ജയ ബാനര്‍ജിക്ക് ഈ കല്ലേറില്‍ നെഞ്ചിന് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രകടനത്തിന് എതിര്‍വശത്ത് ബിജെപി പരിപാടി സംഘടിപ്പിച്ചിരുന്നെന്നും തുടര്‍ന്ന് ഇരുകൂട്ടങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റതെന്നുമാണ് എസ്ഡിപിഒ സൗമ്യ ദെബ്ബര്‍മ പറയുന്നത്. ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുപാര്‍ട്ടി പ്രവര്‍ത്തകരെയും നീക്കിയതെന്നും പൊലീസ് അറിയിച്ചു. അനുമതി ഇല്ലാതെയായിരുന്നു ഇരുപാര്‍ട്ടികളുടെയും പ്രകടനങ്ങളെന്നും പൊലീസ് വ്യക്തമാക്കി.

പരിക്കേറ്റ എംഎല്‍എ സുധന്‍ദാസ് ഉള്‍പ്പടെയുള്ളവര്‍ നിലവില്‍ അഗര്‍ത്തല ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ മണ്ഡലം പ്രസിഡന്റടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്ന് ബിജെപി നേതാക്കളും ആരോപിച്ചു.

Also Read: ‘പാര്‍ട്ടിക്ക് മുകളില്‍ അല്ല ഒരു സൈബര്‍ പോരാളിയും; ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവിടെ തന്നെയുണ്ടാകും’; പേര് മാറ്റിയതിന് പിന്നാലെ റെഡ് ആര്‍മി

Next Story