Top

‘ആളില്ലാ മണ്ഡലത്തില്‍ വീണ്ടും അക്കിടി’; ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാര്‍ട്ടി അറിയില്ല

ബംഗാളിലെ ആസ്ഗ്രാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാര്‍ട്ടിയുടെ പേരറിയില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായ കലിത മാജിയാണ് മാധ്യമപ്രവര്‍ത്തകരോട് താന്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞത്. ബംഗാളി ഭാഷയില്‍ മാധ്യമ പ്രവര്‍ത്തകന്‍ താങ്കള്‍ ഏത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ചോദ്യമുന്നയിച്ചു. മറുപടിയായി തൃണമൂല്‍ എന്നാണ് കലിത പറഞ്ഞത്. കലിതയുടെ വാക്കുകള്‍ വിവര്‍ത്തനം ചെയ്തുകൊണ്ട് ട്വിറ്ററില്‍ നിരവധി പേരാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. വീട്ടുജോലിക്കാരിയായ കലിതയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക താഴെത്തട്ടിലുള്ള സാധാരണക്കാരെ ഉള്‍ക്കൊള്ളുന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മിക്ക […]

22 March 2021 5:09 AM GMT

‘ആളില്ലാ മണ്ഡലത്തില്‍ വീണ്ടും അക്കിടി’; ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാര്‍ട്ടി അറിയില്ല
X

ബംഗാളിലെ ആസ്ഗ്രാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാര്‍ട്ടിയുടെ പേരറിയില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായ കലിത മാജിയാണ് മാധ്യമപ്രവര്‍ത്തകരോട് താന്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞത്. ബംഗാളി ഭാഷയില്‍ മാധ്യമ പ്രവര്‍ത്തകന്‍ താങ്കള്‍ ഏത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ചോദ്യമുന്നയിച്ചു. മറുപടിയായി തൃണമൂല്‍ എന്നാണ് കലിത പറഞ്ഞത്. കലിതയുടെ വാക്കുകള്‍ വിവര്‍ത്തനം ചെയ്തുകൊണ്ട് ട്വിറ്ററില്‍ നിരവധി പേരാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

വീട്ടുജോലിക്കാരിയായ കലിതയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക താഴെത്തട്ടിലുള്ള സാധാരണക്കാരെ ഉള്‍ക്കൊള്ളുന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മിക്ക വാര്‍ത്തകളും. ബിജെപി ഐടി സെല്ലും ഇക്കാര്യം പ്രചരിപ്പിച്ചു. എന്നാല്‍ പ്രഖ്യാപനം നടന്ന് ഏറെ സമയം കഴിഞ്ഞാണ് കലിതയ്ക്ക് ഇക്കാര്യം മനസിലായതെന്നാണ് ചിലര്‍ പറയുന്നത്. സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങിയാവാം അവർ സ്ഥാനാർത്ഥിയായതെന്നും ആരോപണമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവിത്വമില്ലാവരെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കുന്നുവെന്നും ഇതോടെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ കേരളത്തിലും സമാന സംഭവം നടന്നിരുന്നു. ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ത്ഥിയായ സി മണികണ്ഠന്‍ പിന്മാറിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അവസരം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ജോലിയും കുടുംബവുമായി മുന്നോട്ടു പോകുവാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാക്കാന്‍ ബിജെപിക്ക് ആളില്ലെന്നും വഴിയെ പോകുന്നവരെ വിളിച്ച് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ പരിഹാസവും ഉയര്‍ന്നിട്ടുണ്ട്. ബംഗാളിലും കേരളത്തിലുമാണ് ബിജെപി ഇത്തരത്തില്‍ കഷ്ടപ്പെടുന്നതെന്നാണ് പ്രധാന പരിഹാസം. തമിഴ്‌നാട്ടിലും ഇത്തരത്തിലുള്ള ആരോപണങ്ങളുണ്ട്.

Next Story

Popular Stories