ബി ഗോപാലകൃഷ്ണനെ ബിജെപി പരിഗണിക്കുന്നത് രണ്ട് മണ്ഡലങ്ങളിലേക്ക്; തൃശ്ശൂരിലേക്ക് സംസ്ഥാന നേതാക്കളുടെ ഒഴുക്ക്
തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണനെ രണ്ട് മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച് ബിജെപി. തൃശ്ശൂര്‍ ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗോപാലകൃഷ്ണന് ഇടം നേടിയിരിക്കുന്നത്. തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ ഗോപാലകൃഷ്ണനെ പരിഗണിക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഈ കണക്കുകളുടെ ബലത്തില്‍ എ പ്ലസ് മണ്ഡലമായാണ് ബിജെപി തൃശ്ശൂരിനെ കാണുന്നത്. സംസ്ഥാന നേതാവ് സന്ദീപ് വാര്യരുടെ പേരും തൃശ്ശൂരില്‍ പരിഗണിക്കുന്നുണ്ട്. മറ്റൊരു സംസ്ഥാന നേതാവായ എഎന്‍ […]

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണനെ രണ്ട് മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച് ബിജെപി. തൃശ്ശൂര്‍ ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗോപാലകൃഷ്ണന് ഇടം നേടിയിരിക്കുന്നത്.
തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ ഗോപാലകൃഷ്ണനെ പരിഗണിക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഈ കണക്കുകളുടെ ബലത്തില്‍ എ പ്ലസ് മണ്ഡലമായാണ് ബിജെപി തൃശ്ശൂരിനെ കാണുന്നത്. സംസ്ഥാന നേതാവ് സന്ദീപ് വാര്യരുടെ പേരും തൃശ്ശൂരില്‍ പരിഗണിക്കുന്നുണ്ട്. മറ്റൊരു സംസ്ഥാന നേതാവായ എഎന്‍ രാധാകൃഷ്ണന് കഴിഞ്ഞ തവണ മത്സരിച്ച മണലൂര്‍ മണ്ഡലത്തില്‍ തന്നെ ഇക്കുറിയും മത്സരിച്ചേക്കും.
കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലും ഗോപാലകൃഷ്ണനെ ബിജെപി പരിഗണിക്കുന്നുണ്ട്. ഈ മണ്ഡലം കേന്ദ്രീകരിച്ച് ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്നുണ്ട് ഗോപാലകൃഷ്ണന്. മുന്‍ എംഎല്‍എ ഉമേഷ് ചള്ളിയിലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ബി ഗോപാലകൃഷ്ണന്. കുട്ടംകുളങ്ങര ഡിവിഷനില്‍ മത്സരിച്ചെങ്കിലും ഗോപാലകൃഷ്ണന് പരാജയപ്പെട്ടു.
മുന്‍ ജില്ലാ പ്രസിഡണ്ടും ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുമായ എ നാഗേഷ് പുതുക്കാട് മണ്ഡലത്തില്‍ മത്സരിച്ചേക്കും. നിലവിലെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെകെ അനീഷ് കുമാര്‍ കുന്നംകുളത്ത് നിന്ന് തന്നെ മത്സരിക്കാനാണ് സാധ്യത.